Nov 8, 2009

ഒരിക്കല്‍ കൂടി മാത്രം...


ഒരിക്കല്‍ എന്റെ പ്രണയത്തെ വലിച്ചെറിഞ്ഞു നീ പോയി.. കണ്ണീരിന്റെ നിറവില്‍ ആത്മാവും സ്വപ്നങ്ങളും മാത്രം സ്വന്തമാക്കി നീ നടന്നകന്നത്‌ എന്തിനായിരുന്നു? ഓര്‍മ്മകളുടെ ശേഷിപ്പുകള്‍ ബാക്കിയാക്കി, ഓര്‍മകളില്ലാത്ത ലോകത്തിന്റെ ഓളങ്ങളിലേക്ക് മൌനം കൊണ്ടുപോലും യാത്ര ചോദിയ്ക്കാതെ, നഷ്ടപ്പെടലിന്റെ വേദന കുത്തിയിറക്കി നിന്റെ യാത്ര അവസാനിച്ചു.. കാലം കാത്തുവെയ്ക്കുന്നതൊക്കെ കൈ നീട്ടി വാങ്ങാന്‍ മാത്രം വിധിയ്ക്കപ്പെട്ട മനുഷ്യന്റെ നിസ്സാരതയിലേക്ക് ഞാന്‍ കൂപ്പുകുത്തി വീഴുന്നു.. ധൈര്യം ചോര്‍ന്നുപോകുന്ന നിമിഷങ്ങളില്‍ സത്യത്തിന്റെ ആയുസ്സ്‌ കുറഞ്ഞുപോകും.. ചമയപ്പെട്ടതൊക്കെ യാത്ഥാര്‍ത്ഥ്യങ്ങളെ വെല്ലുമ്പോള്‍ പകുതി വെന്തു തീര്‍ന്ന ജീവിതവും കയ്യില്‍പിടിച്ച് ഞാന്‍ എന്തുചെയ്യും?? കാലാന്തരങ്ങളില്‍ എന്നെങ്കിലും നമ്മുടെ സംഗമം ഞാന്‍ സ്വപ്നം കാണുന്നു.. സ്വപ്നജീവിയെന്നു ലോകം പരിഹസിക്കുമ്പോഴും നിശബ്ദതയുടെ മുഖംമൂടി ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കട്ടെ .. ജീവിതത്തിന്റെ അവസാനസ്വപ്നവും പൊലിയുന്നു..ഉള്‍ക്കടലിന്റെ ആഴങ്ങളിലേക്ക് ഞാന്‍ നിന്നെയും തേടി നീന്തിതുടങ്ങട്ടെ. ജന്മാന്തരങ്ങള്‍ നിനക്കായി ഞാന്‍ കാഴ്ച വെയ്ക്കട്ടെ.. ജനി- മൃതികളറിയാതെ ഓരോ നിമിഷവുo നിന്റെ ഹൃദയത്തിലുരുകി ഞാനില്ലാതാവട്ടെ ..

6 comments:

പാട്ടോളി, Paattoli said...

പോയവരൊക്കെ പോകട്ടെ കുട്ട്യേ...
നമുക്കു മുന്നോട്ടു നോക്കാം....

ഷാരോണ്‍ said...

ധന്യക്ക്‌ ബൂലോഗത്തിലേക്ക് സ്വാഗതം...

ഈ നഷ്ട പ്രണയം ഒരു പുരാതന പ്രമേയം അല്ലെ??..അത് എഴുതാന്‍തന്നെ പോലുള്ളവര്‍ സമയം കളയല്ലേ...

ശീലിച്ച് പഴകി ദ്രവിച്ച ക്ലീഷേകള്‍ ഉപേക്ഷിച്ച് പുതുമകള്‍ക്കായി ശ്രമിക്കുമല്ലോ....

ബ്ലോഗ്ഗില്‍ മികച്ച കവികള്‍ പലരുന്ദ്‌..എല്ലാവരെയും വായിക്കുക....ചുള്ളിക്കാട്,കുഴൂര്‍ വില്‍‌സണ്‍, ലാപുട, റാം മോഹന്‍ പാലിയത്ത് ...ഇവരുടെ ബ്ലോഗുകള്‍ ഒക്കെ ഫോളോ ചെയ്യുക.......

നല്ല കവിതകള്‍ക്ക്‌ നല്ല കമന്റുകള്‍ ഇടുക....ധന്യക്കും വായനക്കാര്‍ കൂടും...വായിക്കാന്‍ ആളുണ്ടെങ്കില്‍ സ്വാഭാവികമായും എഴുത്ത്‌ നന്നാവും...
register the blog in any blog aggragators like chintha.com...u can do it just by mailing a request to paulettan...
editor@chintha.com
thus many readers san see ur postings...
i am jst retired from posting till february..GATE...hmm..
following you...go ahead...

ഹന്‍ല്ലലത്ത് Hanllalath said...

ഓരൊ നഷ്ടപ്പെടലും മനുഷ്യനെ പുതിയൊരാളാക്കുന്നു
താന്‍ എത്ര മാത്രം നിസ്സാരനാണെന്ന് ഓര്‍ത്ത് പരിതപിക്കുമ്പോഴും
അകം വെന്തു പാകമായിക്കഴിയുമ്പോള്‍
നേട്ടങ്ങളെല്ലാം അര്‍ഥമില്ലാത്തതാണെന്ന് തിരിച്ചറിയുന്നു
സ്വന്തം വിരഹ ദുഖമല്ല വലുതന്ന് തിരിച്ചറിയാനെടുക്കുന്ന സമയമാണ്
സ്വയം തിരിച്ചറിയാനുമെടുക്കുന്നത്.

ഈ ഒന്നൊഴിച്ച് ഈ ബ്ലോഗിലെ എല്ലാം നന്നായിട്ടുണ്ട്
എല്ലാം ഒന്നിച്ച് പോസ്റ്റ് ചെയ്യാതെ ആഴ്ചയില്‍ ഒന്നൊ രണ്ടൊ എന്ന നിലയില്‍ പോസ്റ്റ് ചെയ്യുന്നതാകും കൂടുതല്‍ നന്നാവുക എന്ന് തോന്നുന്നു.

ഷാരോണ്‍ പറഞ്ഞതു പോലെ അഗ്രിഗേറ്ററുകള്‍ പോസ്റ്റ് ലിസ്റ്റ് ചെയ്യുന്നു എന്നുറപ്പു വരുത്തുക.
കമന്റ് സെറ്റിങ്ങില്‍ പോയി വേര്‍ഡ് വേരിഫിക്കാഷന്‍ എടുത്തു കളഞ്ഞാല്‍ നന്നായിരിക്കും

Anonymous said...

ധൈര്യം ചോര്‍ന്നുപോകുന്ന നിമിഷങ്ങളില്‍ സത്യത്തിന്റെ ആയുസ്സ്‌ കുറഞ്ഞുപോകും..

arthathinte aathmaavilekkirangichenna arthavathaaya varikal. oru real genious nu mathrame ingane ehuthan kazhiyu. keep it up :)

poor-me/പാവം-ഞാന്‍ said...

അടുത്ത ബസ് പിടിക്ക്യ

Juby Meenadom said...

കാലം കാത്തുവെയ്ക്കുന്നതൊക്കെ കൈ നീട്ടി വാങ്ങാന്‍ മാത്രം വിധിയ്ക്കപ്പെട്ട മനുഷ്യന്റെ നിസ്സാരതയിലേക്ക് ഞാന്‍ കൂപ്പുകുത്തി വീഴുന്നു..

heart touching words...Dhanya very good pls keep it up