ആള്‍ക്കൂട്ടങ്ങളില്‍
തനിച്ചായപ്പോള്‍
ബന്ധങ്ങളുടെ കണക്കെടുപ്പില്‍
അനാഥമായപ്പോള്‍
ജന്മത്തിന്റെ തീക്കനലുകള്‍
നെടുവീര്‍പ്പിലൊതുക്കി
ഈ പടിക്കെട്ട് കയറി വന്നു
ചുറ്റും ചൂഴ്ന്നു നിന്ന
കണ്ണുകളില്‍
അപരിചിതത്വം
ഉണ്ടായിരുന്നില്ല
എനിക്കും മുന്‍പേ
ഇവിടെ ചേക്കേറിയവര്‍..
നോട്ടങ്ങളില്‍ സ്നേഹമോ
സമാനദുഃഖത്തിന്റെ
സഹതാപമോ..
അതോ, നശിച്ച തലമുറകളെ
സൃഷ്ടിച്ചതിന്റെ കുറ്റബോധമോ
ഓരോ നാവിനുമുണ്ടാവും
എന്നെപ്പോലെ ഓരോ കഥകള്‍
ജീവിതത്തിനു
ഭാരമേറിയപ്പോള്‍
ഒഴിവാക്കാനെളുപ്പം
ഒറ്റമുറിയിലെ വരിഞ്ഞ
കട്ടിലായിരുന്നു
അതിലാണ് അവനെ-
പ്രസവിച്ചതും പാലൂട്ടിയതും
കാലത്തിന്റെ
ക്ലാവുപിടിക്കലില്‍
എന്റെ തൊലിയിലും
ചുളിവുകള്‍ വീണു
കുഴമ്പിന്റെ മണം
അവന്റെ ഇരുനിലവീടിനെ
ഗ്രസിച്ചപ്പോള്‍
നാമജപം മരുമകള്‍ക്ക്
തല വേദന യപ്പോള്‍
ഇതായിരുന്നു ഉചിതം
ഇവിടേക്കും വരും മുന്‍പ്
ഒന്ന് പറഞ്ഞിരുന്നെങ്കില്‍
അപേക്ഷാ ഫോമില്‍
ഒപ്പ് വെയ്ക്കുമ്പോള്‍ നിന്റെ
കണ്ണുകള്‍ നിറഞ്ഞിരുന്നെങ്കില്‍
ഇവിടെ എന്നെയും-
വിട്ടുപോവുമ്പോള്‍
വെറുതെയെങ്കിലും
പിന്തിരിഞ്ഞെങ്കില്‍..
അല്ലെങ്കിലെന്തിന് ഒരു
പേക്കിനാവ് പോല്‍ മറയട്ടെ
പേറ്റുനോവും
പകര്‍ന്ന മുലപ്പാലും
എന്റെ നരച്ച കണ്ണുകളില്‍
നനവ് പടര്‍ന്നിരുന്നു
ഹൃദയത്തെ,
നര ബാധിക്കില്ലല്ലോ
No comments:
Post a Comment