Jun 19, 2010

കണ്ണനോട്...

















പ്രണയത്തിന്റെ
ചെമ്മണ്‍പാതയവസാനിച്ചിടത്ത്
രാധയെ
നഷ്ടപ്പെടുത്തിയവന്‍  നീ

വൈരങ്ങള്‍ പതിച്ച
നടവഴി നീളെ
നിന്റെ
ചുമല്‍ ചേര്‍ന്നത്
പിന്നെത്രയോപേര്‍

ഇതിഹാസങ്ങള്‍
ചിതലെടുത്തിട്ടും
പിന്നെയുമെന്തേ കണ്ണാ
രാധയോടൊപ്പം
നിന്റെ പേരുയര്‍ന്നുകേള്‍ക്കുന്നു  ?

38 comments:

ജയിംസ് സണ്ണി പാറ്റൂർ said...

കേള്‍പ്പതില്ലേവനരോദനംപോലൊരു
മുരളീരവം വൃന്ദാവനത്തിലുമാ
കാളിന്ദികരയിലിന്നും കലികാല -
മണഞ്ഞു കാത്തിരിപ്പു ,രാധയെ കണ്ണന്‍

എന്‍.ബി.സുരേഷ് said...

കൃഷ്ണന്റെ പേരിനൊപ്പം പറയാൻ ഒരുപാട് പേരുകൾ ഉണ്ട്. അല്ല അങ്ങനെയാണല്ലോ ആണിന്റെ ജന്മം. അതവൻ ക്രഡിറ്റായി പറയുകയും ചെയ്യും. പക്ഷേ രാധയ്ക്ക് കൂട്ടിപ്പറയാൻ കണ്ണന്റെ പേരല്ലേ ഉള്ളൂ. അല്ല അതങ്ങനെയല്ലേ ആവാൻ പാടുള്ളൂ. അങ്ങനെയല്ലേ നിയമങ്ങൾ. അവൾക്ക് വ്രതശുദ്ധി എന്ന ഉപയോഗശൂന്യമായ ഒരു ലേബലും ചാർത്തിക്കൊടുക്കില്ലേ. കന്യകയുടെ പുല്ലിംഗം എന്താണെന്നു സാറ ടീച്ചർ ചോദിച്ച പോലെ

അല്ല രാധയെ കൃഷ്ണന്റെ നിഴലിൽ നിന്നും മോചിപ്പിക്കാൻ നേരമായി ഇല്ലേ.

ധന്യാദാസ്. said...

രാധയുടെ ഒറ്റയ്ക്കുള്ള നിലനിൽ‌പ്പ് നിഷേധിക്കുന്നത് ചില കീഴ്വഴക്കങ്ങൾ തന്നെയാണ്. എന്തു ചെയ്യാനാ.. പുരാണമായാലും ജീവിതമായാലും എത്ര വിപ്ലവം നടന്നാലും സ്ത്രീ നിഴലു തന്നെ. മാറും... മാറണമല്ലോ..നന്ദി ജയിംസേട്ടാ. സുരേഷേട്ടാ..

ജസ്റ്റിന്‍ said...

ഇത് ചില രാധമാരുടെ വിധി.

രാധമാര്‍ തന്റെ കീഴില്‍ ആണെന്ന് ചില കണ്ണന്മാര്‍ സ്വകാര്യമായി അഹങ്കരിക്കാറുണ്ട്. പക്ഷെ ഇന്നുകാലത്തേക്ക് ഇറങ്ങി നടന്നാല്‍ അതല്ല വസ്തുത എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.

Unknown said...

പ്രണയിച്ച് നഷ്ടപ്പെടലിലാണു പ്രണയത്തിന്‍‌റ്റെ സുഖം...
കീഴടക്കുന്നതിലല്ല....
നേടിക്കഴിഞ്ഞാല്‍ അതിനു വിലയില്ലാതായേക്കാം..

നല്ല വരികള്‍... ഇനിയും വരട്ടെ

രാജേഷ്‌ ചിത്തിര said...

വല്ലാത്തൊരു കാര്യം തന്നെ ഈ ജിവിതം
രാധക്കു കൃഷ്ണന്റെ പേരിനൊപ്പം വിളിക്കപ്പെടാനാണിഷ്ടം എന്നു തൊന്നുന്നു.

ബാക്കി വന്ന പതിനാറായിരത്തി എട്ടില്‍,
അധികം പേരുകള്‍ കൃഷ്ണനൊടോപ്പം കേല്‍ക്കാത്തതു തന്നെ
രാധയുടെ ഭാഗ്യമല്ലെ...
പിന്നെ,
കൃഷ്ണ-രാധാ പരിണയത്തില്‍ രാധക്കു തന്നെയാണു അപ്പര്‍ ഹാണ്ട് എന്നു തോന്നിയിട്ടുണ്ട്.
പാവം രാധ..


ഒരു പക്ഷെ ഒരു പുരുഷ ചിന്തയായി തോന്നുന്നതാവാം ...

naakila said...

വ്യത്യസ്തമായ വീക്ഷണം ഈ കവിതയെ ശ്രദ്ധേയമാക്കുന്നു

ജീവി കരിവെള്ളൂർ said...

കീഴ്വഴക്കങ്ങള്‍ മാറേണ്ട -മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു

ധന്യാദാസ്. said...

വായനയ്ക്കും അഭിപ്രായങ്ങൾക്കും ആത്മാർത്ഥമായ നന്ദിയും സ്നേഹവും.. സസ്നേഹം.. ധന്യ..

Satheesh Sahadevan said...

great thought...epics are still alive n followed in our daily life...love(pranayam) is beyond sense and intelligence....relation between radha n krishna was spiritual(not commercial spirituality) and eternal.....poem is good..in a woman sided perspective no relevnce in present social setup...epics are works of time immemorial....

joice samuel said...

നന്നായി കേട്ടോ..
ആശംസകള്‍...
സസ്നേഹം,
ജോയിസ്...

Yesodharan said...

കവിത മനോഹരമായിട്ടുണ്ട്...
ഇതില്‍ കൂടുതല്‍ ഒരു വിലയിരുത്തലിനു ഞാന്‍ ആളല്ല...

ധന്യാദാസ്. said...

ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയട്ടെ ഓരോ വാക്കുകൾക്കും...
സസ്നേഹം..

ഭാനു കളരിക്കല്‍ said...

kannane premaswaruupanaakkunnath bhakthiprasthhanamanu. vyasante krishnanil premamilla. radha krishnante kamukiyumayirunnilla. venamenkil valarththammayennu parayaam.

kavitha nannayi. nilanilkunna viswasaprakaram namukkanganeye chinthikkanavu

എറക്കാടൻ / Erakkadan said...

ഇപ്പം കൃഷ്ണേട്ടന്‍ ആരായി

Abdulkader kodungallur said...

ഇതിഹാസങ്ങള്‍
ചിതലെടുത്തിട്ടും
പിന്നെയുമെന്തേ കണ്ണാ
ചില്ലിട്ട പെട്ടിയില്‍ കാത്തുസൂക്ഷിക്കുവാന്‍
ചൊല്ലിപ്പതിഞ്ഞോരു നല്ല വരികള്‍.

Abdulkader kodungallur said...

ചില്ലിട്ട പെട്ടിയില്‍ കാത്തുസൂക്ഷിക്കുവാന്‍
ചൊല്ലിപ്പതിഞ്ഞോരു നല്ല വരികള്‍.

ഹരിയണ്ണന്‍@Hariyannan said...

കവിതവായിച്ചപ്പോള്‍ മനസ്സില്‍ വന്നൊരു കമന്റുമെടുത്ത് ഇങ്ങോട്ട് വണ്ടിപിടിച്ചു. അല്പം ലേറ്റായിപ്പോയി.ഞാന്‍ കൊണ്ടുവന്ന വരികള്‍ സുരേഷ്(ട്രൈനില്‍ നിന്ന് വായിനോക്കുന്ന മനുഷ്യന്‍)ഇട്ടിരിക്കുന്നു.
:)

akhi said...

nalla kavithakal.ithrayum nalum kanathirunnathu valiyanashtamayipoi ennu thonnuunnu.

ഒഴാക്കന്‍. said...
This comment has been removed by the author.
ഒഴാക്കന്‍. said...

അപ്പൊ കണ്ണനെ ശരിക്കറിയില്ലേ ധന്യേ?

Umesh Pilicode said...

മാറ്റുവിന്‍ ചട്ടങ്ങളെ..!!

ജയരാജ്‌മുരുക്കുംപുഴ said...

vyathyasthamaya chintha....... valare nannayi...............

ധന്യാദാസ്. said...

കണ്ണനെക്കാൾ അറിയേണ്ടത് കണ്ണനൊപ്പം ഉള്ളവരെയാണെന്നു തോന്നുന്നു.. നന്ദി വായനയ്ക്കും അഭിപ്രായങ്ങൾക്കും ഓരോ സുഹൃത്തുക്കൾക്കും..സസ്നേഹം..ധന്യ..

Shameer N said...

kannanaayal raadha venam.. raadhyaayal kannanum venam.. athu 'inseparable entities' aanu. kaannante pennamsham 'raadha'. kavitha nannaayi.

Kalavallabhan said...

രാധയെ നഷ്ടപ്പെടുത്തിയവൻ : ആരാണു ? , എപ്പോൾ ?

രാധയുടെ മനസ്സിൽ കൃഷ്ണനുള്ളിടത്തോളം കാലം... നടക്കുമോ?

ഇന്നും എവിടെയും നിറഞ്ഞു നില്ക്കുന്നത് കൃഷ്ണനോട് ചേർക്കാൻ രാധയും , രാധയോട് ചേർക്കാൻ കൃഷ്ണനും മാത്രം

ഇതിഹാസങ്ങൾ ചിതലെടുത്തു : എന്ന് ?

എഴുത്ത് നന്നായിട്ടുണ്ട്.

K G Suraj said...

simply awesome...

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

വിഷയം ഒരു ക്ലീഷേ ആണെങ്കിലും ചുരുക്കിയെഴുത്ത് ഇഷ്ടമായി..നന്നായിട്ടുണ്ട്..

NITHYAN said...

പ്രണയത്തിന്‍റെ അധികമാരും കാണാത്ത ഒരു മുഖമാണ് രാധാ കൃഷ്ണ പ്രണയത്തിന്‍റേത്. തികച്ചും മാംസനിബന്ധമല്ലാത്ത പ്രണയം. അതില്‍ ദര്‍ശനത്തിനും കേള്‍വിക്കും സ്പര്‍ശത്തിനും ഒന്നിനും സ്ഥാനമില്ലാത്ത പ്രണയം. ആദിമന്ത്യാന്തങ്ങളില്ലാത്ത പ്രണയം. കൗമാരത്തിലെ ഓര്‍മ്മകളല്ലാതെ രാധ പിന്നീട് കൃഷ്ണനെ കണ്ടിട്ടുപോലുമില്ല എന്നുതോന്നുന്നു.

Jishad Cronic said...

വ്യത്യസ്തമായ വീക്ഷണം

sony said...

നല്ല ചിന്ത. പറഞ്ഞു പഴകിയതാണെങ്കിലും കുറുക്കിയെഴുതിയത് നന്നായിരിക്കുന്നു.
പിന്നെ സ്ത്രീയെ നിഴലെന്ന വാര്‍പ്പ് മാതൃകയില്‍ നിന്നും പുറത്തു കൊണ്ട് വരൂ

kavanad said...

ധന്യാ.............ഈ കവിത എനിയ്ക്കു വളരെയിഷ്ടമായി.

വാചകഘടനയിലും കല്പനകളുടെ നൂതനത്വം വ്യക്തമാക്കുന്നതിലും വിജയിച്ചിട്ടുണ്ട്.

ഭാവുകങ്ങള്‍

LiDi said...

രാധയായിരുന്നില്ലേ കൃഷ്ണന്റെ ഗുരു:

അവനെ സ്നേഹിക്കാൻ പഠിപ്പിച്ചത്
അവനെ ജീവീതം പങ്കിടാനാണെന്ന് പഠിപ്പിച്ചത്
വരില്ലെന്നറിയുമെങ്കിലും
മനസ്സുകൊണ്ട് ഉപേക്ഷിക്കാതെ
കാത്തിരിക്കാൻ പഠിപ്പിച്ചത്.
ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യാൻ പഠിപ്പിച്ചത്.

അവളുടെ ജീവിതമായിരുന്നു
അവന്റെ ഭഗവത് ഗീത.
അവളായിരുന്നു
അവന്റെ മനസ്സിന്റെ സാരഥി.
അവനു ഒളിപ്പിച്ചു വെയ്ക്കാൻ
കഴിയാതെ പോയ
മയിൽപ്പീലി.

ഒരുപക്ഷെ ഈ ജീവിതമായിരിക്കണം
അവളാഗ്രഹിച്ച ഗുരു ദക്ഷിണ...
നിഴൽ പോലൊരു ജീവിതം..

ആരറിഞ്ഞു?

ധന്യാദാസ്. said...

സത്യസന്ധമായ വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ആത്മാര്‍ഥമായ നന്ദി..

ധന്യ..

SHYLAN said...

VIRAHINI RAADHE...

ഉപാസന || Upasana said...

രാധയോടൊപ്പം ചിലര് എന്റെ പേരും പറയാറുണ്ടായിരുന്നു ഒരിക്കല് :-)

നല്ല വരികള്, ചിന്തകള്, അങ്ങിനെയങ്ങിനെ
:-)

Unknown said...

കൃഷ്ണന്‍ -രാധ പ്രണയം എന്നതില്‍ കവിഞ്ഞു അലാതെ ഉപരി വിപ്ലമായി ചിന്തിച്ച കവി ........കൊള്ളാം
ബട്ട്‌ രാധ്ക്കും ഇഷ്ടം കൃഷ്ണന്റെ പേരിന്റെ കൂടെ ചേര്‍ത്ത് വായിക്കാന്‍ ആണ് എന്ന് തോനുന്നു
കാരണം ഇന്നും രാധമാര്‍ ജീവികുന്നു കൃഷ്ണന്റെ വരവും കാത്തു

ധന്യാദാസ്. said...

അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി..