Feb 21, 2010

പൊലിഞ്ഞുപോവുന്നത് ..

നിലാവിന്റെ
ഒടുവിലത്തെ ചീളും
നിനക്ക് നല്‍കാം
ഒരു പുരുഷായുസ്സിന്റെ
അമാവാസികള്‍
ആവാഹിച്ചുകൊണ്ട് ..

തീക്കാറ്റ് പടരുന്നു..
ഹൃദയത്തിന്റെ
പിളര്‍പ്പുകളില്‍ നിന്ന്
നീ,
കറുത്ത രക്തമായ്
തിളച്ചൊലിക്കുന്നു

നമുക്കിടയില്‍
ഒരു കടലിരമ്പുന്നു
മുങ്ങിനിവരാനാവാതെ
അതിന്റെ ലവണങ്ങളില്‍
ഒരു ജന്മമുടയുന്നു..

നാളെയൊരു നക്ഷത്രം
വിണ്ടുകീറും
സംവത്സരങ്ങളുടെ
പ്രകാശവീചികള്‍
നിന്റെ ആത്മാവു തുളയ്ക്കും
അത് ഞാനാണ്..
ഞാന്‍ മാത്രം..

2 comments:

ഷാജി അമ്പലത്ത് said...

കവിത പുതിയ സങ്കേതം ആവശ്യപെടുന്നു അതാവിഷ്കരിക്കാന്‍ പുതിയ പ്രയോഗങ്ങള്‍ കണ്ടെത്തുന്നുണ്ട് ധന്യയുടെ കവിതകള്‍ .
കവിതയിലൂടെ ഇതാ ജീവിതത്തിന്റെ നട്ടുച്ച കടന്നുപോവുന്നു .
കവിതയിലേക്കിതാ പുതിയ യൌവ്വനം കടന്ന് വരുന്നു .

നഷ്ട്ടമായില്ല മാഷേ
തന്‍റെ ബ്ലോഗ്‌ കണ്ടെത്തിയ സമയം
ധന്യയുടെ കവിതയില്‍ .
ഞാന്‍ ധന്യനാവുന്നു .

നിലാവിന്റെ
ഒടുവിലത്തെ ചീളും
നിനക്ക് നല്‍കാം
ഒരു പുരുഷായുസ്സിന്റെ
അമാവാസികള്‍
ആവാഹിച്ചുകൊണ്ട്

നന്നായിരിക്കുന്നു .

സ്നേഹപൂര്‍വ്വം
ഷാജി

പ്രവാസം..ഷാജി രഘുവരന്‍ said...

നാളെയൊരു നക്ഷത്രം
വിണ്ടുകീറും
സംവത്സരങ്ങളുടെ
പ്രകാശവീചികള്‍
നിന്റെ ആത്മാവു തുളയ്ക്കും
അത് ഞാനാണ്..
ഞാന്‍ മാത്രം......
നന്നായിരിക്കുന്നു ......