Jun 1, 2010

ഓര്‍മ്മപ്പാടുകള്‍ ..



ഇടനാഴിയിലെങ്ങോ 
പതിഞ്ഞു കിടപ്പുണ്ട്,
വിശപ്പ്‌
ചീന്തിയെറിഞ്ഞ
പഴയൊരു
മുഖചിത്രത്തിന്റെ
ഓര്‍മപ്പാടുകള്‍ .

മുഷിഞ്ഞിരുന്ന
നട്ടുച്ചകളില്‍
ആര്‍ത്തിയോടെ
ചവച്ചുതിന്നത്
അച്ചടിമഷി
സ്വപ്നം കണ്ട്
തിരിച്ചുവന്ന
കവിതകളായിരുന്നു.

വിയര്‍പ്പു വീണു
കലങ്ങിയ
തെരുവുകളില്‍
പട്ടിണിയുടെ
പ്രഭാഷണങ്ങളുമായി
ആയുസ്സിന്റെ
ഒരു വ്യാഴവട്ടം..

ഇന്ന്,
ആധുനികതയുടെ
മൂന്നാം നിലയിലിരുന്ന്
ഞാന്‍
വിശപ്പിനെക്കുറിച്ചെഴുതുന്നു

പ്രസാധകരുടെ
വിളികള്‍ക്കിടയിലും
ഓര്‍ത്തെടുക്കുകയാണ്
വയറുകാഞ്ഞതും
പൈപ്പുവെള്ളം പോലും
നിഷേധിച്ച
വല്യമ്മാവനെയും.

10 comments:

പ്രവാസം..ഷാജി രഘുവരന്‍ said...

വാവേ ..തുടരുക
ആശംസകളോടെ ...

രാജേഷ്‌ ചിത്തിര said...

ഓര്‍മ്മകളുടെ ആഴങ്ങള്‍ കുറഞ്ഞു തുടങ്ങുന്നു ;ധന്യാ...

നല്ല ശ്രമം

.. said...

..
നന്നായിട്ടുണ്ടേ..
..

Naushu said...

good

ഉപാസന || Upasana said...

അവയെ ഉള്ളീല്‍ ജ്വലിപപിച്ചു നിര്‍ത്തുക
:-)

Jishad Cronic said...

ഇടനാഴിയിലെങ്ങോ
പതിഞ്ഞു കിടപ്പുണ്ട്,
വിശപ്പ്‌
ചീന്തിയെറിഞ്ഞ
പഴയൊരു
മുഖചിത്രത്തിന്റെ
ഓര്‍മപ്പാടുകള്‍ .

ധന്യാദാസ്. said...

വായനയ്ക്കും പ്രോത്സാഹനങ്ങള്‍ക്കും നിറഞ്ഞ നന്ദി ..

എന്‍.ബി.സുരേഷ് said...

എങ്കിലുമുണ്ടെനിക്കോർമ്മപ്പെരുക്കങ്ങൾ
നിന്റെ ചുണ്ടെത്താത്തതാം തീത്തഴമ്പുകൾ
..........................

ഓറഞ്ചുനീരിൽ ഹിമക്കട്ട ചാലിച്ച്
നീ പകരും ശീതതീക്ഷ്ണമാം വോഡ്കയിൽ
ഇറ്റു കഞ്ഞിത്തെളിപോലുമില്ലാതെ
വയറ്റിലെ ചോരപുകഞ്ഞു ഞാൻ താണ്ടിയ
കഷ്ടകാണ്ഡത്തിൻ കടും‌കറ മായുമോ?

(സഹശയനം- ചുള്ളിക്കാട്)
കവിതയിലെ പട്ടിണിയും
കവിതയുടെ പട്ടിണിയും
എന്നും വിഷയമാണല്ലോ.

ഭാനു കളരിക്കല്‍ said...

nalla kavitha, nalla bhasha. ezhuththuthutaruka, zankakal kuutathe. azamsakal...

Vayady said...

നല്ല കവിത. ആശംസകള്‍.