Jan 4, 2010

കാലമിടറുമ്പോള്‍..

നിങ്ങള്‍ക്ക് ആടുകളുണ്ടെങ്കില്‍
സൂക്ഷിച്ചു കൊള്ളുക
ആട്ടിന്‍തോലിന് വില കൂടി..
അന്തിത്തെരുവുകളില്‍,
സൌഹൃദ വലയത്തില്‍,
ആദര്‍ശങ്ങള്‍ക്കു മുന്നില്‍,
സ്വീകരണ മുറികളില്‍,
എന്തിനധികം,
സ്വന്തം കിടപ്പറയില്‍ ..
ആവശ്യം കൂടിയപ്പോള്‍
ആടുകള്‍ ചത്തുകൊണ്ടേയിരുന്നു ..
--------------------------
സ്വര്‍ഗവാതിലിന്റെ
താക്കോല്‍ നഷ്ടപ്പെട്ടു
കയറാന്‍ ആളില്ലാത്തതിനാല്‍
ദൈവം വലിച്ചെറിഞ്ഞത്രേ
നരകത്തിന്റെ വാതില്‍
കാവല്‍ നിന്നവര്‍
തല്ലിപ്പൊളിച്ചു..
തുറന്നുമടച്ചും
അവര്‍ തളര്‍ന്നിരുന്നു.
--------------------------

3 comments:

Unknown said...

സ്വര്‍ഗവാതിലിന്റെ
താക്കോല്‍ നഷ്ടപ്പെട്ടു
കയറാന്‍ ആളില്ലാത്തതിനാല്‍
ദൈവം വലിച്ചെറിഞ്ഞത്രേ.
ദുഷ്ടതകൾ നിറഞ്ഞ ഈ ഈ ലോകത്തെ സത്യസന്ദ്ധമായ ഒരു നീരീക്ഷണം.

ഫസല്‍ ബിനാലി.. said...

അതെ, രണ്ടു നല്ല നിരീക്ഷണങ്ങള്‍...
ആശംസകള്‍.

ധന്യാദാസ്. said...

വളരെ നന്ദി ഈ വരികള്‍ക്ക് കൂട്ടു നിന്നതിന്..