Jan 29, 2010

നാളെ ??

ശാസ്ത്രം,
സ്വപ്‌നങ്ങള്‍
യാതാര്‍ത്യമാക്കുന്നു
മനുഷ്യന്‍,
ഇന്നിന്റെ സത്യങ്ങള്‍
നാളെയുടെ ഓര്‍മകളായി
കുറിക്കാനൊരുങ്ങുന്നു
കാലത്തിന്റെ
തെരുവുകളില്‍
പഴയ ഭൂപടങ്ങള്‍
തീപ്പെട്ടുപോവുന്നു
ജയിച്ചത്,
ശാസ്ത്രമോ
മനുഷ്യനോ?

ചരിത്രാന്വേഷികള്‍
ഒന്നുമില്ലായ്മയുടെ മുന്നില്‍
പകച്ചു നില്‍ക്കും
ചിന്തകളുടെ
കുരുക്കഴിക്കുന്നവര്‍
ഭ്രാന്തന്മാരായി ഓടിനടക്കും
അല്ലെങ്കില്‍ ക്രൂശിക്കപ്പെടും.
അപ്പോഴും
അധിനിവേശത്തിന്റെ-
അട്ടഹാസങ്ങള്‍
ദിക്കുകളെ ചൂഴ്ന്നുനില്‍ക്കും

ആരു കേള്‍ക്കാന്‍?
ആരു മിണ്ടാന്‍?
മൌനം.. നിതാന്തമൌനം..

2 comments:

ഓര്‍മ്മക്കുറിപ്പുകള്‍..... said...

ലജ്ജിക്കുന്നു..... ഞാന്‍ ഉള്‍പെടുന്ന എന്റെ ചുറ്റുമുള്ള സമൂഹത്തിന്റെ അവസ്ത കണ്ട്

M.K.KHAREEM said...

nice