വഴിതെറ്റി വന്ന
മിസ്ഡ്കാളില്
സംശയത്തിന്റെ
ആദ്യ മണി..
ക്ഷമ പറയാനുള്ള
രണ്ടാമത്തെ വിളിയില്‍
പ്രണയം മൊട്ടിട്ടിരുന്നു
ഉറക്കമൊഴിഞ്ഞ
രാത്രികളിലെ
നീണ്ട കാള്‍ലോഗുകളില്‍
പങ്കുവെയ്ക്കലിന്റെ ചിത്രം
വ്യക്തമായി
വരച്ചിട്ടിരുന്നു..
തുടരെയുള്ള മെസേജുകള്‍
വികാരത്തിന്റെ
ശ്രിംഖങ്ങള്
കീഴടക്കുമ്പോള്‍
തലയിണകള്‍ പോലും
ലജ്ജിച്ചുകിടന്നു..
ഒരു നാള് ,
പ്രണയ പാരവശ്യത്തില്‍
പതിവുനേരം തെറ്റിച്ചൊരു വിളിയില്‍ ,
മണിക്കൂറുകള്‍ നീണ്ട
കാള്വൈറ്റിങ്ങില്
ആ പ്രണയവും
ദഹിപ്പിക്കപ്പെട്ടു.
ഇനി വീണ്ടും കാത്തിരിപ്പ്-അടുത്ത മിസ്ഡ്കാളിനു്
6 comments:
ചന്തം കൈവരുന്ന അക്ഷരങ്ങള്‍ക്ക് കവിതയുടെ
രൂപം ..ഇനിയും ഒരുക്കുക നന്നായി .....
കവിതയിലൂടെ പറഞ്ഞത് ഒരു സത്യവും ...
നന്നായിട്ടുണ്ട് ..അഭിനന്ദനങ്ങളും ആശംസകളും .
ippol kanappetunna oru udaharanam , nannayirikkunnu..
haha.. beshayirikkunnu... ishtayi...
കവിതയിലൂടെ വരച്ചിട്ടിരിക്കുന്ന ഇന്നിന്റെ ഒരു മുഖം....!!
അസ്സലായിരിക്കുന്നു കുട്ടീ..
ഹ ഹാ ..
വളരെ നന്നായിരിക്കുന്നു...
ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.. വളരെ നന്നായി അവതരിപ്പിച്ചു
thank u all....
Post a Comment