സൂക്ഷിച്ചുനോക്കൂ
എന്റെ
പൊട്ടിച്ചിരിക്ക് പിന്നില്‍
സഹസ്രാബ്ദങ്ങളുടെ
കണ്ണുനീരുണ്ട്
അതിലും പഴകിയ
നിശ്ചലതയുണ്ട്
ഉൽക്കണ്ഠമായ
ആത്മാവിനെ
പൊതിഞ്ഞുപിടിക്കാനുള്ള
വര്‍ണ്ണക്കടലാസും
തേടിയുള്ള യാത്ര
അന്നൊരു
മലഞ്ചെരുവില്‍
അവസാനിച്ചു..
അവിടെയൊരാള്
ഉരുട്ടിക്കയറ്റിയ കല്ല്
തള്ളിയിടാനുള്ള
തിരക്കിലായിരുന്നു
പിന്തുടര്ച്ചക്കാരില്
ഒരാളായി
അന്നുമുതല്‍ ഞാനും...
4 comments:
സമ്മതിക്കുന്നു
കവിതയുണ്ട് കൈയ്യില്‍.
സ്നേഹപൂര്‍വ്വം
ഷാജി
പിന്തുടര്ച്ചക്കാരില്
ഒരാളായി
അന്നുമുതല്‍ ഞാനും...
സത്യം!!!
തിർച്ചയായും കവിതയുണ്ട് ധന്യയുടെ കൈയിൽ.. അഭിനന്ദനങൾ..
നന്ദി... ഒരായിരം നന്ദി..
Post a Comment