Feb 25, 2010

ചിലര്‍ ഇങ്ങനെയാണ്...

ചിലര്‍ ഇങ്ങനെയാണ്
നിഴല്‍
രൂപപ്പെട്ടുകഴിയുമ്പോള്‍
ഇനി
വെളിച്ചം വേണ്ടെന്നു പറയും...

ആത്മാവിന്റെ
ശബ്ദം കേള്‍ക്കാതെ
അതിന്റെ
പ്രതിധ്വനി തേടിയലയും

ദുഖത്തിനും മരണത്തിനും
കറുപ്പുനിറമെന്നു
വിളിച്ചുകൂവും
ഇതിനിടയിലുള്ള
ഏതോ നൂലില്‍
പ്രണയത്തെ
കോര്‍ത്തുപിടിക്കും..

തണുത്തുറഞ്ഞ ഹൃദയവുമായ്‌
വികാരങ്ങളുടെ
തടവില്‍ക്കിടന്നു
തന്റെ
അക്ഷരസത്യത്തിനായി
വാദിച്ചു മരിക്കും..

അതെ...
ചിലര്‍ ഇങ്ങനെയാണ്...

7 comments:

ഒഴാക്കന്‍. said...

അതെ...
ചിലര്‍ ഇങ്ങനെയാണ്...

ഷാജി അമ്പലത്ത് said...

ചിലര്‍ മാത്രം ഇങ്ങനെയാണ്

സ്നേഹപൂര്‍വ്വം
ഷാജി

രഘുനാഥന്‍ said...

എല്ലാവരും ഇങ്ങനെയാണോ ?

ധന്യാദാസ്. said...

ഒരിക്കലും അല്ല... ചിലര്‍ മാത്രം...

ജസ്റ്റിന്‍ said...

എനിക്ക് കരച്ചില്‍ വന്നു പോയി ഇതിലെ ആദ്യ നാല് വരികള്‍ വായിച്ചപ്പോള്‍. എത്ര വലിയ ഒരു തിരിച്ചറിവിലേക്ക് ആണ് ആ വരികള്‍ എന്നെ കൊണ്ടു പോയതെന്നോ.
ഒരു പക്ഷെ ഞാന്‍ അങ്ങനെയാണോ എന്ന് ഞാന്‍ മൂന്നു ദിവസം മുന്‍പ് ഈ കവിത വായിച്ചപ്പോള്‍ മുതല്‍ ആലോചിക്കുന്നതാണ്. ഇത് വരെ മറുപടി കിട്ടാത്തത് കൊണ്ട് ഞാന്‍ ഈ മറുപടിയില്‍ എന്റെ അഭിനന്ദനം ഒതുക്കുന്നു.

Anonymous said...

ധന്യ പറഞ്ഞ വ്യക്തി ഞാന്‍ .....


നിഴല്‍ ദുര്‍വിധി ആകുമ്പോള്‍ വെളിച്ചം ഇല്ലാത്തതാണ് നല്ലത് ....

ഇനി ആത്മാവിന്റെ കാര്യം ...അത് ശരിയാണ്....എല്ലാരും അങ്ങനെ തന്നെ..ചിലര്‍ മാത്രല്ല .... ഞാന്‍ എന്ന സത്യം അറിയുന്ന ആരും ഈ ലോകത്തില്ല ...ആത്മാവിന്റെ വിളി ആരും അറിയാറില്ല...

ദുഖവും മരണവും ...കപട ലോകത്തിന്റെ ബാക്കിപത്രവും ശിഷ്ടവും ....പ്രണയം വ്യര്‍ത്ഥം എങ്കിലും വെറുതേ പാടുന്നു ....

വികാരങ്ങളുടെ തടവില്‍ കിടക്കുന്നവന് തണുത്ത ഹൃദയം അല്ലേഅല്ല ....അവന്റെ ഹൃദയം പുതിയ ചപലതകള്‍ തെടിക്കൊണ്ടിരിയ്ക്കും ...വിശ്രമം ഇല്ല..നല്ല ചൂടായിരിയ്ക്കും...അതാണ് നല്ലത്..വികാരങ്ങള്‍ ഇല്ലാത്ത ലോകത്ത് വികാരങ്ങളാല്‍ ബന്ധിയ്ക്കപ്പെടുന്നത് ഹൃദയം ഉള്ളതുകൊണ്ട് മാത്രം..

അക്ഷരം ഏതും..സത്യം തന്നെയാണ്...വാദിയ്ക്കേണ്ട കാര്യം ഇല്ല ....ക്ഷരമല്ലാത്തത് എന്തും സത്യം...

രാജേഷ്‌ ചിത്തിര said...

ചിലര്‍ ഇങ്ങനെയാണ്