അറ്റുപോയ
ബന്ധങ്ങള്‍ക്ക്
ശ്രാദ്ധമൂട്ടി
തിരിഞ്ഞുനടക്കുമ്പോള്‍
നിശ്വാസങ്ങളും
നിലതെറ്റിയിരുന്നു
ഗതി മുറിഞ്ഞ
ഹൃദയാക്ഷരങ്ങള്‍
അര്‍ദ്ധവിരാമങ്ങളില്‍
ശങ്കിച്ചുനില്ക്കുമ്പോള്
കാലസര്‍പ്പം
ആഞ്ഞുചീറ്റുന്നുണ്ടായിരുന്നു
പൊറ്റപിടിച്ച
ഓര്‍മ്മകള്‍
കിള്ളിപ്പറിക്കാന്
വല്ലാത്തസുഖമാണ്-
കറുത്തപാടുകള്‍
അവശേഷിപ്പിക്കുമെങ്കിലും..
..
വിഹ്വലതയുടെ
കയങ്ങളില്‍
ഒരു പിടിവള്ളിയെങ്കിലും
എന്നെയും പ്രതീക്ഷിച്ചു
ഞാന്നുകിടന്നെങ്കില് ..
2 comments:
മൂടുക മുഗ്ധ ഭാവന കൊണ്ടീമൂകവേദനകളെ
സ്നേഹപൂര്‍വ്വം
ഷാജി
www.entejanaalakkal.blogspot.com
നന്ദി...
Post a Comment