Feb 24, 2010

.. തീനാമ്പുകള്‍ ..

മഹാനാശത്തിന്റെ
അസുരവിത്തുകള്‍ക്ക്
തടമൊരുങ്ങി
കാക്കിയിലും കറുപ്പിലും
തൊഴിലാളികള്‍
ഉഴുതുമറിച്ചു കഴിഞ്ഞു

വിതയെളുപ്പം..
ഇടയിലിടിമുഴക്കത്തോടെ
'വര്‍ണ'മഴകള്‍ പെയ്തു
ഇടവേളകളില്‍
അരമനകളിലെ
അന്വേഷണങ്ങള്‍
കൃഷി ത്രസിപ്പിച്ചു

കണ്ണീരൂറ്റിയുള്ള
വെള്ളംതേവലിനൊടുവില്‍
വരണ്ട കണ്ണുകളില്‍
മണ്ണെറിഞ്ഞു
വിളവെടുപ്പും നടന്നു

2 comments:

ഷാജി അമ്പലത്ത് said...

ഒട്ടും നന്നായില്ലന്നു പറയാന്‍ ആഗ്രഹമുണ്ട്
ഒരു നുണ പറയാന്‍ ആഗ്രഹവുമില്ല
കവിതകള്‍ വായിച്ചാല്‍ എഴുതിയത് ആണോ ,പെണ്ണോ എന്ന്
പേര് നോക്കാതെ തിരിച്ചറിയാനാവും
തന്‍റെ കവിതകള്‍ പെണ്‍ കവിതയുടെ ആലോസരമുണ്ടാക്കുന്നില്ല .

സ്നേഹപൂര്‍വ്വം
ഷാജി

ധന്യാദാസ്. said...

ആകെ കണ്ഫ്യൂഷന്‍ ആയീലോ ഷാജിയേട്ടാ.. ഈ കവിത ഇഷ്ടായില്ലേ അപ്പൊ?? അതോ ഇഷ്ടമായീന്നോ? പതിവായി എന്റെ വരികള്‍ വായിക്കുന്ന പ്രിയപ്പെട്ട ഷാജിയേട്ടന് നന്ദി...