Apr 6, 2010

നിഴലെഴുത്തുകൾ...

ഇന്നലകളുടെ
കടലാസുകഷ്ണങ്ങളില്‍
ഉണങ്ങിപ്പിടിച്ച ചോരക്കറ
വര്‍ത്തമാനത്തിന്റെ
അഴുക്കുവെള്ളത്തില്‍
അലിഞ്ഞുചേരവേ

അറുതിയില്ലാത്ത
ജന്മശാപങ്ങളുമായ്
ഉറക്കമൊഴിയുന്നുണ്ടവർ..

ദുരിതച്ചുമടുകളിൽ
ആശുപത്രിവരാന്തകൾ
അലറിവിളിക്കുന്നു.
നനവൂറ്റി വലിച്ചെടുത്ത
തെരുവുകൾ
പ്രളയവേദനയിൽ
 ദഹിക്കാനൊരുങ്ങുന്നു,
രൌദ്രതീരങ്ങളിൽ
കണ്ണീരലകൾ ആഞ്ഞടിക്കുന്നു.

പ്രശാന്തസന്ധ്യകൾ
ഓർമകൾക്കക്കരെ
വിലപിക്കുന്നത്
ഇനിയൊരു കടത്തുവഞ്ചി
 വിദൂരമായിട്ടോ?

3 comments:

കുഞ്ഞൂസ് (Kunjuss) said...

ഓര്‍മ്മകള്‍ എന്നും ഹൃദയത്തെ കീറിമുറിച്ചു കൊണ്ടിരിക്കും അല്ലെ?

നല്ല കവിത....

അസിം കോട്ടൂര്‍ .. said...

manoharam.....

രാജേഷ്‌ ചിത്തിര said...

feel conveyed...