Jul 2, 2010

വീട്ടിലേക്കുള്ള വഴിയില്‍

ട്രാഫിക് ലൈറ്റുകള്‍
കൊഞ്ഞനംകുത്തുമ്പോള്‍
ഇടയ്ക്ക് വന്നുകയറിയ
ചെമ്പന്‍മുടിക്കാരനാണ്
മനസിലിപ്പോഴും

ഇളയ മകനോളം
പ്രായമുണ്ടാവും.
വിശപ്പിന്റെ
ചവര്‍പ്പ് കറന്നിട്ടാവണം
മനസ് പോലെ
മുഖവും കരുവാളിച്ചിരുന്നത്

"അവനെന്തെങ്കിലും
കൊടുത്തുവിട് -
നാശം "

സ്നേഹിതന്റെ
വെറുപ്പിറുന്നു വീഴുമ്പോള്‍
അവന്‌ നല്‍കാനൊരു
നോട്ടത്തിനു വേണ്ടി
പ്രയാസപ്പെട്ടത്..

ചളുങ്ങിയ
ചോറ്റുപാത്രത്തിന്‌
തീ പൊള്ളിയ സ്വപ്നങ്ങളുടെ
കനമുണ്ടായിരുന്നിരിക്കണം
അതുകൊണ്ടാവാം
അതത്രമേല്‍
ചേര്‍ത്തുപിടിച്ചിരുന്നതും.

വൈകുന്നേരത്തിന്റെ
തിരക്കുകളിലൂടെ
ട്രാഫിക് ലൈറ്റ്
മാറുന്നതിനു മുന്നേ
ഓടിയകലുമ്പോള്‍
അവനറിഞ്ഞിട്ടുണ്ടാവുമോ
സൈഡ്ഗ്ലാസിറക്കി
ഞാനവനെത്തന്നെ
നോക്കിയിരുന്നത്.

മനസുകൊണ്ടവനോട്
ഇനിയും
യാത്ര പറഞ്ഞിരുന്നില്ല

അതിനു മുന്‍പേ
കയ്യിലുണ്ടായിരുന്ന
പ്ലാസ്റ്റിക്ബാഗുകളില്‍
ഏറ്റവും പുതിയ
ഗെയിം സിഡിയ്ക്കു വേണ്ടി
മക്കള്‍
പിടുത്തമിട്ടിരുന്നു..

26 comments:

Abdulkader kodungallur said...

മനസുകൊണ്ടവനോട്
ഇനിയും
യാത്ര പറഞ്ഞിരുന്നില്ല.
ഒരിക്കലും യാത്ര പറയാതിരിക്കട്ടെ.
നന്മ നിറഞ്ഞ മനസ്സില്‍ നിന്നൂറി വന്ന വരികള്‍ നെല്ലിയ്ക്ക പോലെ. ചവര്‍പ്പ്, മധുരം , സമ്പുഷ്ടം .
അഭിനന്ദനങ്ങള്‍

.. said...

..
എന്നത്തേയും പോലെതന്നെ,
ആശംസകള്‍
..

Unknown said...

മക്കൾക്ക് ഒന്നും അറിയില്ലല്ലോ ഈ ലോകത്തെകുറിച്ച്.

Anonymous said...

വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു തിരിച്ചരിവാണ് ഉണ്ടായത്........
ഇങ്ങനെ എത്രയെത്ര മുഖങ്ങള്‍ ഞാന്‍ അവഘണിച്ചു കടന്നു വന്നിരിക്കുന്നു.

Jishad Cronic said...

അഭിനന്ദനങ്ങള്‍.........

Unknown said...

വീണ്ടും നല്ലൊരു കവിത കൂടി....ഇഷ്ടമായി....

വിശപ്പിന്റെ
ചവര്‍പ്പ് കറന്നിട്ടാവണം
മനസ് പോലെ
മുഖവും കരുവാളിച്ചിരുന്നത്

വിശപ്പില്ലായ്മയിലും നമ്മുടെയൊക്കെ മനസ്സ് കരുവാളിക്കുന്നതെന്തു കൊണ്ടാണാവോ ?

Vineeth Rajan said...

അതിഭാവുകത്വം കൂടുതല്‍ ഉള്ളതു പോലെ....ഒന്നുകൂടി ഒതുക്കിയ വരികളായിരുന്നെങ്കില്‍ ഇനിയും നന്നാകുമായിരുന്നു..!
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്ന് പോലെ പലരും പറഞ്ഞു പോയ ഒരാശയം തന്നെയാണിതും...അതു കൂടി ശ്രദ്ധിക്കുക. എന്തായാലും ചിലയിടങ്ങളില്‍ കാണിച്ചിരിക്കുന്ന മിതത്വം അഭിനന്ദനീയം തന്നെ..!

ആശംസകള്‍..

Sidheek Thozhiyoor said...

ചളുങ്ങിയ
ചോറ്റുപാത്രത്തിന്‌
തീ പൊള്ളിയ സ്വപ്നങ്ങളുടെ
കനമുണ്ടായിരുന്നിരിക്കണം
വിശപ്പിന്‍റെ വിളി..
കാതില്‍ തീ തുള്ളികള്‍ വീഴ്ത്തുന്നു..
ആശംസകള്‍

Anonymous said...

nannayiiiii

ഭാനു കളരിക്കല്‍ said...

anuthaapam onnum srushtikkukayilla.

jayaraj said...

നന്നായിരിക്കുന്നു കവിത. അപ്രതീക്ഷിതമായി കണ്ടു മുട്ടുന്ന ചില മുഖങ്ങള്‍ നമ്മുടെ മനസ്സില്‍ നിന്നും എളുപ്പത്തില്‍ മായുകയില്ല. മനസ്സില്‍ എവിടെയെങ്കിലും ആ മുഖം ഉടക്കികിടക്കും. പലര്‍ക്കും കാണും ഇങ്ങനത്തെ അനുഭവങ്ങള്‍. എല്ലാ ഭാവുകങ്ങളും

Manoj.S said...

ധന്യാ.. നന്നായിരിക്കുന്നു..

ഇനിയുമെഴുതുക.. ആശംസകള്‍ ...

LiDi said...

കൂടുതൽ കൂടുതൽ നല്ല കവിതകൾ എഴുതാൻ കഴിയട്ടെ എന്നാശംസിക്കുന്നത്
കൂടുതൽ കൂടുതൽ വേദനിക്കാൻ ഇടയാകട്ടെ എന്നതിനു തുല്യമാകുമോ എന്ന ഭയം ഉള്ളിലുള്ളതുകൊണ്ട്,
ഈ നല്ല മനസ്സിനു സ്നേഹം പങ്കുവെച്ച് ,
"കണ്ണനോട്... "
എന്നതിനു മറുകുറിപ്പെഴുതി ,വീണ്ടും വരാമെന്ന ഉറപ്പിൽ ഇപ്പോൾ മടങ്ങുന്നു.

(റെഫി: ReffY) said...

ചിന്തിപ്പിക്കുന്ന വരികള്‍..

ഹംസ said...

മനസ്സില്‍ തറക്കുന്ന വരികള്‍ ....

Anonymous said...
This comment has been removed by the author.
Anonymous said...

ഈ ചെറുപ്രായത്തിലും ധന്യയുടെ ചിന്തകള്‍ വളരെ വലുതാണ്‌. തന്നില്‍ ഒതുങ്ങിക്കൂടിയ വിഷയങ്ങളില്‍ നിന്നും വ്യത്യസ്തമായി സമൂഹത്തെ മൊത്തം ബാധിക്കുന്ന കാര്യങ്ങള്‍ .. വളരെ നന്നായിട്ടുണ്ട്. ആശംസകള്‍..

Anonymous said...

ചളുങ്ങിയ
ചോറ്റുപാത്രത്തിന്‌
തീ പൊള്ളിയ സ്വപ്നങ്ങളുടെ
കനമുണ്ടായിരുന്നിരിക്കണം..

ഈ വരികള്‍ കവിതയുടെ നിലവാരം ഏറെ ഉയര്‍ത്തിയിരിക്കുന്നു..

Anonymous said...

valya kaviyaakum dhanya.......


keep it up!

കൂട്ടുകാരന്‍ said...

'ഇടയ്ക്ക് വന്നുകയറിയ ചെമ്പന്‍മുടിക്കാരനാണ് ' പ്രയോഗം അല്പം കൂടി നന്നാക്കാമായിരുന്നു.. നിനച്ചിരിക്കാതെ വന്നെത്തിയ ചെമ്പന്‍മുടിക്കാരന്‍, ഒരു നിര്‍ദേശമാണ് കേട്ടോ ധന്യ..

'സ്നേഹിതന്റെ വെറുപ്പിറുന്നു വീഴുമ്പോള്‍'/ ചളുങ്ങിയചോറ്റുപാത്രത്തിന്‌ തീ പൊള്ളിയ സ്വപ്നങ്ങളുടെകനമുണ്ടായിരുന്നിരിക്കണം അതുകൊണ്ടാവാം അതത്രമേല്‍ചേര്‍ത്തുപിടിച്ചിരുന്നതും.-- നല്ല വാക്കുകള്‍ !

http://ajith-4ever-vth-u.blogspot.com/

ravi kavanad said...

ധന്യാ.............ഈ കവിത എനിയ്ക്കു വളരെയിഷ്ടമായി.

ആത്മാര്‍ത്ഥതയുള്ള , നേരുള്ള രചന.. അഞ്ചാമത്തെ ഖണ്ഡിക കൂടുതല്‍ ഹൃദ്യമായി. മനസ്സ് എന്നുപയോഗിയ്ക്കേണ്ട സ്ഥലത്തൊക്കെ മനസ് എന്നുമാത്രമേ കാണുന്നുള്ളൂ എന്നതുമാത്രമാണ് കുറവായിത്തോന്നിയത്. വാചകഘടനയിലും കല്പനകളുടെ നൂതനത്വം വ്യക്തമാക്കുന്നതിലും വിജയിച്ചിട്ടുണ്ട്.

ഭാവുകങ്ങള്‍

ധന്യാദാസ്. said...

ഈ വരികള്‍ അറിഞ്ഞതിന്.. വായിച്ചതിന്.. എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയംഗമായ നന്ദിയോടെ..

സ്നേഹം
ധന്യ...

Unknown said...

ചളുങ്ങിയ
ചോറ്റുപാത്രത്തിന്‌
തീ പൊള്ളിയ സ്വപ്നങ്ങളുടെ
കനമുണ്ടായിരുന്നിരിക്കണം
അതുകൊണ്ടാവാം
അതത്രമേല്‍
ചേര്‍ത്തുപിടിച്ചിരുന്നതും.(ചിലത് ചേര്‍ത്ത് പിടിച്ചാലും ചോര്‍ന്നു പോകും)

വൈകുന്നേരത്തിന്റെ
തിരക്കുകളിലൂടെ
ട്രാഫിക് ലൈറ്റ്
മാറുന്നതിനു മുന്നേ
ഓടിയകലുമ്പോള്‍
അവനറിഞ്ഞിട്ടുണ്ടാവുമോ
സൈഡ്ഗ്ലാസിറക്കി
ഞാനവനെത്തന്നെ
നോക്കിയിരുന്നത്.
(ഒരു നോട്ടത്തില്‍ ഒതുങ്ങി പോക്കുന്നു ലോകം ,കേട്ട് കാഴ്ചകള്‍ക്ക് പഞ്ഞം ഇല്ലാത്തതു കൊണ്ട് തന്നെ കഴ്ച്ചകാര്‍ക്ക് വിരസത ഇല്ല )

മനസുകൊണ്ടവനോട്
ഇനിയും
യാത്ര പറഞ്ഞിരുന്നില്ല (ഒരികളും യാത്ര ചോദിക്കാര്‍ ഇല്ല )

Pranavam Ravikumar said...

പൊള്ളിയ സ്വപ്നങ്ങളുടെ
കനമുണ്ടായിരുന്നിരിക്കണം


Theerchayayum!!!

Good Poem!

Anonymous said...

നന്നായി ധന്യ മാഷെ....

ധന്യാദാസ്. said...

നന്ദിയോടെ...
ധന്യ..