Aug 10, 2010

ഒടുവില്‍ ബാക്കിയാവുന്നത്


വീണ്ടും നീ വന്നത്
തീരത്തടിഞ്ഞ 
റബ്ബര്‍ചെരുപ്പിനു 
പിന്നിലെ
കവിത തേടിത്തന്നെയാണ്.

വീണുപോയതാവാം 
പ്രണയത്തിന്റെ
പടിക്കെട്ടുകള്‍
ചവുട്ടിക്കയറിയപ്പോള്‍ .

അല്ലെങ്കില്‍
ശരണാലയത്തിലേക്കുള്ള
വഴിയില്‍
അവസാനമായി
തിരകളെണ്ണാന്‍ കൊതിച്ച്
നടന്നടുത്തതാവാം.

ഇറങ്ങിയോടിയിട്ടുണ്ടാവാം 
പ്രായമായ 
മകളെച്ചൂണ്ടി
പലിശക്കാരന്‍
കണക്കുപറഞ്ഞപ്പോള്‍ .

ലക്ഷണമുണ്ട് 
ഭാഗം കിട്ടിയ
അഞ്ചുസെന്റിന്റെ
ജപ്തി ഭയന്ന്
എടുത്തുചാടിയതിന്റെയും. 

മനസ്സു കടന്ന്
ശരീരത്തിലേക്കൊലിച്ച
ചേറുമഴുക്കും
കഴുകിക്കളയാന്‍
ധൃതിയിലെത്തിപ്പെട്ടിട്ടുണ്ടാവാം.

സംശയത്തിന്റെയും
സങ്കല്പ്പങ്ങളുടെയും
അക്ഷരങ്ങളില്‍
മുങ്ങാംകുഴിയിടുമ്പോള്‍
നിനക്കറിയുമായിരുന്നോ 

കടല്‍ നിയമത്തില്‍
മൂന്നാംപക്കം
തീരമടുപ്പിക്കുന്നത്
കവിത വറ്റിപ്പോയ
എന്നെയാവുമെന്ന്..?

15 comments:

Anonymous said...

Well done work.

I read in puthu kavitha also..

Keep blogging........

thank you

Sg

ACB said...

nannayittundu.....
iniyum ezhuthuka...

all the best..

രാജേഷ്‌ ചിത്തിര said...

തീരത്തെ കവിത കണ്ടെടുക്കുന്നത്.
----------------------

ജീവി കരിവെള്ളൂർ said...

മനസ്സ് ഉത്തരങ്ങള്‍ തേടി പോകുമ്പോള്‍ യാഥാര്‍ത്ഥ്യം കടല്‍ നിയമം പോലെ ബാക്കിയാവുന്നു .നല്ല നിരീക്ഷണം

jayaraj said...

ഒരു ജീവിത സായാഹ്നത്തെ വളരെ മനോഹരമായി എങ്കിലും അല്പം നൊമ്പരം ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുന്നു.
ഒരു പോസ്റ്റ്‌ http://pularveela.blogspot.com ല്‍ ഇട്ടിട്ടുണ്ട്. അഭിപ്രായം പറയുമല്ലോ

Vayady said...

നല്ല കവിത ധന്യ. എഴുത്ത് തുടരൂ..

ധന്യാദാസ്. said...

snehapoorvam

dhanya..

ഇ.എ.സജിം തട്ടത്തുമല said...

ഈയുള്ളവൻത്തമ്പുരാനവർകൾ ഇവിടെ ആദ്യമായി വരികയാണെന്നു തോന്നുന്നു. ഈ കവിത വായിച്ചു. ഇതിത്ര നല്ല കവിതയാണെങ്കിൽ ഇതിനു മുമ്പെഴുതിയവയും മിക്കവാറും ഇതുപോലെ നാന്നായിരിക്കാനാണ് സാദ്ധ്യത.എല്ലാം വായിക്കാൻ ഇപ്പോൾ സമയമില്ല. മേൽ പറഞ്ഞ മുൻ വിധിയോടെ വീണ്ടുമ വരും .ആശംസകൾ!

ഭാനു കളരിക്കല്‍ said...

ധന്യയുടെ കവിത ജീവിതത്തെ കീറി മുറിക്കുന്നു...

Unknown said...

ഒടുവില്‍ ബാക്കിയാവുന്നത് പറയാന്‍ മറന്നതെല്ലാം.

Arun M said...

പ്രിയ കൂട്ടുകാരി, നാട്ടുകാരി ,
വളരെ നന്നായിട്ടുണ്ട് എഴുത്ത് !.. തുടരുക തന്നെ വേണം. ആധുനികതയുടെ ലോകത്ത് മനസ്സ് മുരടിച്ചു പോയിട്ടില്ലാത്ത ചിലര്‍ എങ്കിലും ഇന്നും ജീവിക്കുന്നു എന്ന് മറ്റുള്ളവരെ അറിയിക്കുവാന്‍ എങ്കിലും നമ്മെ പോലെ ചിലര്‍ ഉണ്ടല്ലോ എന്നാ അറിവ് ഊഷ്മളമാണ്.. !

തുടരുക നിന്റെ യാത്ര... പാലായനങ്ങളില്‍ അതിധിയായും, സാഹചരിയായും, ഞാനുമുണ്ടാവും !

ശ്രീജിത്ത് അരിയല്ലൂര്‍ said...
This comment has been removed by the author.
ശ്രീജിത്ത് അരിയല്ലൂര്‍ said...

pennezhuthu pulikal naanikkatte...kavi gundaathmakar kandu padikkatte...!!!

sajeev said...

kavitha nannayi ,baakiyavunna vishadangalude kadalthottathinappuram jeevithathinu pratheekshayude pavitra sannidyam kanathe pokunnundo

ചന്തു നായർ said...

നന്നായി ....എല്ലാ ഭാവുകങ്ങളും....