Dec 21, 2010

ഒരു വൈകുന്നേരത്ത്


ഇന്നലെ വരെ അവന്‍ ജീവിച്ചിരുന്നത് 
ഞാനറിഞ്ഞിട്ടേയില്ല.
പരിചയമുള്ളവരാരും 
അവനിലേക്ക് കയ്യെത്തിച്ചതുമില്ല.
എന്നിട്ടും
ആംബുലന്‍സിന്‍റെ ഒച്ച 
അടുത്തുവരാനനുവദിക്കാതെ
അകത്തെ മുറിയിലേക്ക് ഓടിക്കയറിയതെന്തിന്?

ഇതുപോലെയൊരു മുറി അവന്‍റെ വീട്ടിലുമുണ്ടാവില്ലേ.
അവിടെ നിന്ന്
ഇന്നൊരു കടല്‍ പിറവിയെടുത്തിട്ടുണ്ടാവും.
വലിയ ഗേറ്റ് തുറന്ന്
വളവുകളുള്ള റോഡ്‌ കടന്ന്
അവന്റെ കൂട്ടുകാരെയും അപരിചിതരേയും കടന്ന്
പള്ളിയോടു ചേര്‍ന്ന് 
അവനോളം
അതൊഴുകി നിറയുമിനി.

ഓര്‍മ്മദിവസങ്ങളില്‍ ആ കടല്‍ കടന്നാവും
പൂക്കളവനെ ത്തേടിയെത്തുക.
കൂട്ടുകാര്‍ ഉറക്കെ വിളിക്കുക.
അങ്ങേക്കരയില്‍ രണ്ടു കൈകള്‍
എപ്പോഴുമവനുനേരെ നീട്ടിനില്‍പ്പുണ്ടാവും.

ദ്രവിച്ച വാതില്‍ കടന്ന്,
വളവുകളുള്ള റോഡിലൂടെ തിരിച്ചുനടന്ന്,
വലിയ ഗേറ്റ് തുറന്ന് 
അവനാക്കൈകള്‍ കൂട്ടിപ്പിടിക്കുമോ?

ഡയറികളിലൊരിടത്തും 
ഞാനവനെ അടയാളപ്പെടുത്തിയിട്ടില്ല. 
ചിലപ്പോള്‍
ഏതെങ്കിലും നട്ടുച്ചയ്ക്ക്
ഞങ്ങള്‍ അഭിമുഖം നടന്നടുത്തിരിക്കും.
വെയില് നനഞ്ഞ് പോവുന്നതിനിടയില്‍ 
ബൈക്കിലോ കാറിലോ 
എനിക്ക് മുന്നേ അവനോടിപ്പോയിട്ടുണ്ടാവും. 

അവന്‍ ബാക്കിയാക്കിയ മൗനത്താല്‍ 
എനിക്ക് മുറിവേറ്റിരിക്കുന്നു. 
ഇപ്പോള്‍ മാത്രം 
ഞങ്ങള്‍ പരിചയക്കാരാവുന്നു.

53 comments:

ജയിംസ് സണ്ണി പാറ്റൂർ said...

ഈ കവിതയുടെ വായനയ്ക്കെടുവിലെന്റെ
മനസ്സിലൊരു മുറിവേറ്റിരിക്കുന്നു

Anonymous said...

Dhanyaaa...ur simple but deep words pierce my heart as I've personal experience of losing dear ones suddenly...

Umesh Pilicode said...

ഡയറികളിലൊരിടത്തും
ഞാനവനെ അടയാളപ്പെടുത്തിയിട്ടില്ല.
ചിലപ്പോള്‍
ഏതെങ്കിലും നട്ടുച്ചയ്ക്ക്
ഞങ്ങള്‍ അഭിമുഖം നടന്നടുത്തിരിക്കും.

കൊള്ളാം ധന്യാ.. നന്നായിരിക്കുന്നു

thanalvazhikal.blogspot.com said...

Dhanyaaa...ur simple but deep words pierce my heart as I've personal experience of losing dear ones suddenly...

Unknown said...

''അവന്‍ ബാക്കിയാക്കിയ മൗനത്താല്‍
എനിക്ക് മുറിവേറ്റിരിക്കുന്നു''

മുറികൂട്ടി എന്നൊരു പച്ചമരുന്നു ഇലയുണ്ട്. നോക്കുന്നോ ?

indrasena indu said...

അവന്‍ ബാക്കിയാക്കിയ മൗനത്താല്‍
എനിക്ക് മുറിവേറ്റിരിക്കുന്നു

ധന്യ..
മനോഹരമായ വരികള്‍..
വേട്ട ആടുന്ന വരികള്‍..
നന്നായി എഴുതിയ കവിത
തുടരുക സഖി

K G Suraj said...

'ഓര്‍മ്മദിവസങ്ങളില്‍ ആ കടല്‍ കടന്നാവും
പൂക്കളവനെ ത്തേടിയെത്തുക.'...

kalakki ...

സന്തോഷ് said...

കാറ്റായ്‌വീശിയും കടലായൊഴുകിയും നായായ് നടന്നും കവിതവരുമെന്നറിഞ്ഞു,ധന്യധന്യതന്നെ.

Unknown said...

ഓര്‍മ്മദിവസങ്ങളില്‍ ആ കടല്‍ കടന്നാവും
പൂക്കളവനെ ത്തേടിയെത്തുക.

asmo puthenchira said...

നഷ്ടപെടലിന്റെ വേദന കിനിയുന്ന കവിത .

the man to walk with said...

ഡയറികളിലൊരിടത്തും
ഞാനവനെ അടയാളപ്പെടുത്തിയിട്ടില്ല.

അടയാളങ്ങള്‍ ഹൃദയങ്ങളിലല്ലേ ബാക്കിയാവുന്നത് ..?

ആശംസകള്‍

ബെന്യാമിന്‍ said...

ധന്യ, ആഴമുള്ള കവിത

സന്തോഷ്‌ പല്ലശ്ശന said...

കവിത വായിച്ചു ഇഷ്ടായി

devan nayanar said...

dhanyaaa

superb narration.
haunting lines.
.
.
.
But is it not the images scattered?. I feel so.

any way good
best wishes

jayadev

ഹംസ said...

നല്ല കവിത

ദേവസേന said...

“ അവന്‍ ബാക്കിയാക്കിയ മൗനത്താല്‍
എനിക്ക് മുറിവേറ്റിരിക്കുന്നു.
ഇപ്പോള്‍ മാത്രം
ഞങ്ങള്‍ പരിചയക്കാരാവുന്നു.“
‘ മുറിവ് “
ഈ മുറിവിന്മേല്‍ ഒരുമ്മ.
ആശംസകള്‍ ധന്യാ..

ചിത്ര said...

oduvilathe 2 paragraphs mathram mathiyayirunnu ennu thonni..

പ്രവാസം..ഷാജി രഘുവരന്‍ said...

അവന്‍ ബാക്കിയാക്കിയ മൗനത്താല്‍

എനിക്ക് മുറിവേറ്റിരിക്കുന്നു.
ഇപ്പോള്‍ മാത്രം
ഞങ്ങള്‍ പരിചയക്കാരാവുന്നു...
വാവേ നന്നായിട്ടുണ്ട് .......

Jishad Cronic said...

അവന്‍ ബാക്കിയാക്കിയ മൗനത്താല്‍

എനിക്ക് മുറിവേറ്റിരിക്കുന്നു.


നല്ല കവിത.

എസ്‌.കലേഷ്‌ said...

അവന്‍ ബാക്കിയാക്കിയ മൗനത്താല്‍
എനിക്ക് മുറിവേറ്റിരിക്കുന്നു.
ഇപ്പോള്‍ മാത്രം
ഞങ്ങള്‍ പരിചയക്കാരാവുന്നു..
ഡാ,
മുറിവേല്‍പ്പിക്കുന്ന കവിത
നല്ല കവിത ഉള്ള കവിത

ചന്തു നായർ said...

മകളേ...നീയെത്ര ധന്യ ( രചനയിൽ )എഴുതുക...എഴുതുക....ഇനിയും സ്നേഹവയ്പ്പോടെ...സ്വന്തം..പിത്രുതുല്ല്യൻ..... ആരഭി ബ്ലോഗ് നോക്കുക.......ചന്തുനായർ

habsinter said...

... gud work.. keep it up.

Best regards,

Habeeb E Mohammedunny
Doha-Qatar

habsinter said...

Gud Work.. keep it up.

regards,

Habeeb E Mohammedunny

Doha-Qatar

ആമയം said...

nalla kavitha,

Best wishes,
Kamarudheen amayam

പട്ടേപ്പാടം റാംജി said...

വെയില് നനഞ്ഞ് പോവുന്നതിനിടയില്‍ ബൈക്കിലോ കാറിലോ എനിക്ക് മുന്നേ അവനോടിപ്പോയിട്ടുണ്ടാവും.

ചിലപ്പോള്‍ അനിങ്ങിനെയായിരിക്കും.
നന്നായിരിക്കുന്നു വരികള്‍.

സാബിബാവ said...

മരണം ജീവിതത്തിനോടുവിലെ സത്യം
പുല്‍കാതെ യാവില്ല ഒരിക്കലും.
പാതി പറഞ്ഞ കഥയും വാങ്ങി വെച്ച ഉടുപ്പും
ഒഴിവാക്കി പോകേണ്ടുന്ന ദിനം
കവിതയ്ക്ക് ആത്മാവുണ്ട്

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

നല്ല വരികള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

അവനിന്നില്ലെങ്കിലും ...
തിരിച്ചറിവുണ്ടായി പരിചയക്കാരായല്ലോ...


ഈ കവിത വായിച്ചറിഞ്ഞപ്പോൾ ഞാൻ ധന്യയായ് ..ധന്യേ

Ranjith chemmad / ചെമ്മാടൻ said...

നനഞ്ഞവെയിൽ പോലെ!!!!
കവിതയുടെ ഒരിത്!!!!
നന്ദി..

കുഞ്ഞൂസ് (Kunjuss) said...

''അവന്‍ ബാക്കിയാക്കിയ മൗനത്താല്‍
എനിക്ക് മുറിവേറ്റിരിക്കുന്നു''

ആ മുറിവിൽ നിന്നും രക്തം കിനിയുന്നല്ലോ ധന്യാ...

Abdulkalam.U.A said...

നന്മ നേരുന്നു...
പ്രാര്‍ഥനയോടെ....

ബിഗു said...

നല്ല കവിത. ഭാവുകങ്ങള്‍

കുസുമം ആര്‍ പുന്നപ്ര said...

നല്ല കവിത
ലളിതം.സുന്ദരം.വേദനാജനകം

ശ്രദ്ധേയന്‍ | shradheyan said...

മുറിഞ്ഞു!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ശരി തന്നെ!
മൌനത്തിനു ചിലനേരം വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ടാകും.

SHYLAN said...

നിന്നില്‍ കവിത നിറഞ്ഞു തൂവുന്നു...

SHYLAN said...

ലുട്ടാപ്പീ....

ഭാനു കളരിക്കല്‍ said...

നഷ്ടപെടലിനു ശേഷമുള്ള പ്രണയം കൊള്ളാം, കടലായി നിറയുന്ന ദു:ഖവും

വീകെ said...

ആശംസകൾ.....

ഉസ്മാന്‍ പള്ളിക്കരയില്‍ said...

അകാലത്ത്, അസ്ഥാനത്ത് ചില ആശകൾ...

Unknown said...

അവന്‍ ബാക്കിയാക്കിയ മൗനത്താല്‍
എനിക്ക് മുറിവേറ്റിരിക്കുന്നു. ഇപ്പോള്‍ മാത്രം ഞങ്ങള്‍ പരിചയക്കാരാവുന്നു
ക്രിസ്തുമസ് ആശംസകള്‍ ...!!

naakila said...

Nalla Kavitha
Valare Ishtaayi

ManzoorAluvila said...

കണ്ണിരിക്കുമ്പോൾ കണ്ണിന്റെ വിലയറിയില്ല... നന്നായ് കേട്ടോ...ഈ കവിത

പുതുവത്സരാശംസകൾ

എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു..

പാവപ്പെട്ടവൻ said...

ഇതു ഒരു കഥയായി വളർന്നിരുന്നെങ്കിൽ എന്നാശിച്ച് . കവിതപോലെ തോന്നുമെങ്കിലും എനിക്കു ഇഷ്ടപ്പെട്ടില്ല

വിജയലക്ഷ്മി said...

മോളെ നല്ല കവിത .എനിക്കിഷ്ടപ്പെട്ടു.ഭാവുകങ്ങള്‍ ....

SUJITH KAYYUR said...

Manoharamaaya kavitha.

Satheesh Sahadevan said...

love is flowing...beginning of life to end and viceversa...good one...keep writing....

jayaraj said...

ഓര്‍മ്മദിവസങ്ങളില്‍ ആ കടല്‍ കടന്നാവും
പൂക്കളവനെ ത്തേടിയെത്തുക.

റഷീദ് കോട്ടപ്പാടം said...

ധന്യ..
നല്ല വരികളാല്‍ ഈ കവിത
ധന്യമായിരിക്കുന്നു.

ആശംസകള്‍!

ജയരാജ്‌മുരുക്കുംപുഴ said...

aazhathil sparshikkunna varikal.......

rafeeQ നടുവട്ടം said...

കവിത വായിച്ചു നോക്കി;രണ്ട് തവണ!
പുതിയ വിഷയവുമായി ഇനിയും വരിക.

unaise said...

hey super oru pad ishatayitto evayellam iniyum preetheekshayaode

സലാം മങ്ങാട്ടയില്‍ said...

iniyum orupaad ezhuthanam orupaad..........