Aug 12, 2011

പിളര്‍പ്പ്ഗേറ്റിനിപ്പുറം രണ്ട് ചരല്‍ക്കൂനകള്‍
മലര്‍ന്നുകിടക്കുന്നവളെ
മെടഞ്ഞുനോക്കും തെങ്ങിന്‍തുമ്പുകള്‍ .

വലിയ വിളക്കുകളുടെ തെരുവുനാടകത്തില്‍ 
മരിച്ചുപോയവരഭിനയിക്കുന്നു.
കണ്ണുകള്‍ , തിളങ്ങുന്ന പല്ലുകള്‍
തലമുടിക്കൂനകള്‍ ,രാത്രിയുടെ മറുപാതികള്‍
വിരലുകള്‍ , രൂപം മാറുമിലകള്‍ .

വഴിയില്‍ വശങ്ങളില്‍ നെടുകെപ്പിളര്‍ന്ന വീട്;
മുറ്റം 
മണ്ണ്
മുറം പാടുന്ന പാട്ട്.
മുല്ല 
മുന്നില്‍ 
മുഖം നോക്കാതെ കാറ്റ്.

ഇടവേളകളില്‍ ആകാശം മടുത്ത്
താഴേക്കിറങ്ങുന്നവര്‍ .

ഓലകളുരുണ്ടുവീഴും
ചരല്‍ക്കൂനകള്‍ നികരും
കൊത്തുകല്ലുകളൊച്ചവെക്കുമ്പോള്‍
ആറാംകുന്നിലുണരും
ഒടുക്കത്തെപ്പിടച്ചിലില്‍
പുതിയ നാടകത്തിന്‍ തെളിച്ചം.

പിച്ചാത്തിപ്പിടിയിലെ തണുപ്പ്
പതിയെത്തിളയ്ക്കും വിശപ്പ്
ആഞ്ഞു കത്തുന്ന വിളക്ക്
മലര്‍ക്കെത്തുറന്ന ഗേറ്റ് 
അഴിഞ്ഞും പിരിഞ്ഞും റോഡ്‌
വെളിച്ചം നിറച്ച സൈക്കിള്‍ .

മതിലുകളില്‍ നോട്ടത്തിന്റെ പൊന്തക്കാടുകള്‍
ആകാശത്തെ കൊളുത്തില്‍ നിന്നും
റോഡിലേക്ക് കര്‍ട്ടന്‍ വീഴുന്നു.
കയ്യടികള്‍ക്ക് ശേഷം പതഞ്ഞ മൗനത്തില്‍
കുനിഞ്ഞിരിപ്പാണ് നമ്മള്‍ .

23 comments:

എസ്‌.കലേഷ്‌ said...

മതിലുകളില്‍ നോട്ടത്തിന്റെ പൊന്തക്കാടുകള്‍
ആകാശത്തെ കൊളുത്തില്‍ നിന്നും
റോഡിലേക്ക് കര്‍ട്ടന്‍ വീഴുന്നു.
കയ്യടികള്‍ക്ക് ശേഷം പതഞ്ഞ മൗനത്തില്‍
കുനിഞ്ഞിരിപ്പാണ് നമ്മള്‍ .
nannayi ee kaazhachakal.

ഷാജി രഘുവരന്‍ said...

കയ്യടികള്‍ക്ക് ശേഷം പതഞ്ഞ മൗനത്തില്‍
കുനിഞ്ഞിരിപ്പാണ് നമ്മള്‍ .....
വാവേ ....നന്നായിരിക്കുന്നു ഈ എഴുത്ത് ..

Abdulkalam.U.A said...

പിച്ചാത്തിപ്പിടിയിലെ തണുപ്പിനോടാണ് എനിക്ക് പ്രിയം...
best wishes.....

ശ്രീകുമാര്‍ കരിയാട്‌ said...

ithile aavishkkaaratthil aparmaaya puthuma und. oru pareekshana naaatakam pole thuranna anthareeksham.

nannaayi dhannya. nee vere chila pennungaleppole , neduveerppitunnillallo.


ezhuthuka, mookkukondum mudinarukondum...

asmo puthenchira said...

kazhchayile nombarangal.

രാജേഷ്‌ ചിത്തിര said...

theruvu kazhchakal nannayi

Sapna Anu B.George said...

മുന്നില്‍
മുഖം നോക്കാതെ കാറ്റ്...... .............................സുന്ദരമായ വരികൾ ധന്യാ

ജസ്റ്റിന്‍ said...

നല്ല കവിത ധനു.

അശോക് കർത്താ said...

വായിച്ചു. ഒന്നും പറയില്ല. അതാണെന്റെ അഭിപ്രായം. കൂടുതലെഴുതണം.

നസീര്‍ കടിക്കാട്‌ said...

ഇങ്ങിനെയൊക്കെയാവുമോ എല്ലാ പിളർപ്പും?

രണ്ടായി ഛേദിക്കപ്പെട്ട ആപ്പിൾ,രണ്ടായി ഛേദിക്കപ്പെട്ട തേങ്ങ,രണ്ടായി ഛേദിക്കപ്പെട്ട തല....

Saji സജി Sajeevkumar said...

കവിത "പിളര്‍പ്പ്" വായിച്ചു, രണ്ടുമൂന്നാവര്‍ത്തി വായിച്ചതിനു ശേഷമാണ്‌ കവി എന്തുദ്ദേശിച്ചു എന്നതിനെക്കുറിച്ച് ഏകദേശരൂപം കിട്ടിയത്, എന്നുവച്ച് ഇതത്ര കട്ടിയാണ്‌ എന്നല്ല പറഞ്ഞുവരുന്നത്.
''മതിലുകളില്‍ നോട്ടത്തിന്റെ പൊന്തക്കാടുകള്‍
ആകാശത്തെ കൊളുത്തില്‍ നിന്നും
റോഡിലേക്ക് കര്‍ട്ടന്‍ വീഴുന്നു. ''
കുറിക്കു കൊള്ളുന്ന പദപ്രയോഗങ്ങള്‍ ഇഷ്ടപ്പെട്ടു.
ഒരു കാര്യം തോന്നിയതു പറയട്ടെ, ഗേറ്റ്, റോഡ്, കര്‍‌ട്ടന്‍ .... തുടങ്ങിയവയ്ക്കു പകരം മലയാളപദങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി.

Saji സജി Sajeevkumar said...
This comment has been removed by the author.
സൈനുദ്ധീന്‍ ഖുറൈഷി said...

ധന്യാ...
മനോഹരമായി പിളര്‍പ്പ്..
ബിംബ സമൃദ്ധമായ വരികള്‍...
മ്യാവൂന് അഭിനന്ദനങ്ങള്‍..

cm.vinayachandran said...

nannayi... murinhu pilaranna kaalathinte ee kazchakalkku puthumayundu.. sakthiyundu...

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഗേറ്റിനിപ്പുറം രണ്ട് ചരല്‍ക്കൂനകള്‍
മലര്‍ന്നുകിടക്കുന്നവളെ മെടഞ്ഞുനോക്കും തെങ്ങിന്‍തുമ്പുകള്‍....രാത്രിയുടെ മറുപാതികള്‍
വിരലുകള്‍....
മതിലുകളില്‍ നോട്ടത്തിന്റെ പൊന്തക്കാടുകള്‍!
(പെൺ വിഭ്രാന്തികളുടെ ലിപി മർമ്മരങ്ങൾ)
നന്നായിട്ടുണ്ട്

ചന്തു നായർ said...

നല്ല കവിത എല്ലാ ഭാവുകങ്ങളും....

Manoraj said...

നല്ല കവിത.

പകല്‍കിനാവന്‍ | daYdreaMer said...

കയ്യടികള്‍ക്ക് ശേഷം പതഞ്ഞ മൗനത്തില്‍കുനിഞ്ഞിരിപ്പാണ് നമ്മള്‍ !!!

naakila said...

Dhanya Nannayi
:)

nhalil edavalath said...

ഇപ്പാ വായിച്ച്സ്...കൊള്ളാട്ടൊ..

TOMS/thattakam.com said...

നല്ല കവിത... നന്നായിരിക്കുന്നു

prakashettante lokam said...

കൊള്ളാം കവിത.
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

ഗുല്‍മോഹര്‍... said...

നല്ല വരികള്‍


ഇനി അക്കാദമിക ലോകത്ത് എന്റെ അഭിപ്രായം രേഖപ്പെടുത്തട്ടേ
കവിത കുറച്ചൂകൂടി കുറുക്കിയാല്‍ കൂടുതല്‍ നന്നാവുമെന്ന് തോന്നുന്നുണ്ട് ട്ടോ
ഒരു ശുപാര്ഡശ മാത്രമാണ്....