Aug 20, 2010

സമാന്തരങ്ങളില്‍

















കവിത കാടുപിടിച്ച
രാത്രികളിലൊന്നില്‍
വരച്ചിട്ടതോര്‍ക്കുന്നു.

ഉടുപ്പാകെക്കീറി
മുടിയൊക്കെ പശപിടിപ്പിച്ച്
പലയിടങ്ങളില്‍
മാറ്റിമാറ്റിയങ്ങനെ.

വലിച്ചടച്ച 
വാതിലിനിപ്പുറം
പിന്നെയെത്ര 
നെല്ലിക്കത്തോടുകള്‍ 
ചവച്ചുചവച്ച്
മധുരിപ്പിച്ചിട്ടുണ്ട്.

ഇടതുകൈത്തണ്ടയിലെ
നഖപ്പാടുകളാണ്
വീണ്ടുമവളിലേക്ക്
വഴിവെട്ടിയത്.

മറിച്ചുനോക്കിയപ്പോഴൊക്കെ
കണ്ടിരുന്നു
പഴയ പരിചയത്തിന്റെ
തടിപ്പാലങ്ങളില്‍ വെച്ച്.

കനംവെച്ച
ദിവസങ്ങളില്‍ക്കുരുങ്ങി
ശ്വാസംമുട്ടിയാവണം
വരകളില്‍ നിന്നൂര്‍ന്നിറങ്ങി
കിലോമീറ്ററുകള്‍ക്കപ്പുറമൊരു
റെയില്‍പ്പാളത്തിലേക്ക്
ഇന്നലെയവള്‍
ഇറങ്ങിക്കിടന്നത് . 

28 comments:

Anonymous said...

സമാന്തരങ്ങളിലെ ഉന്‍മാദ ചിത്രം വരക്കുന്നതില്‍ കവി വിജയം കൊണ്ടിരിക്കുന്നു...
നന്ദി ഓണംശസകള്‍ !!

sg

പ്രവാസം..ഷാജി രഘുവരന്‍ said...

വാവേ ...ഇഷ്ട്ടമായി ഒത്തിരി ...
അവതരണം അതിലുമേറെ .....
ഭാവുകങ്ങള്‍

ഹനീ.... said...

ഇഷ്ട്ടായി.....ഒരു പാടു...

അവതരണമാണെന്ന്നു തോന്നുന്നു....കൂടുതലിഷ്ട്ടായതു..

ഓണാശംസകള്‍...നേരുന്നു....

രാജേഷ്‌ ചിത്തിര said...

ആലാപനത്തിനു സുലാന്‍..

വരികള്‍ നന്നാക്കാമിനിയും എന്നു തോന്നിപ്പോകുന്നു.

Anonymous said...

പ്രിയപ്പെട്ട ധന്യക്ക്,
കവിത ചൊല്ലിയത് പിന്നീടാണു്‌ കണ്ടത് .കവി തന്നെ ചൊല്ലിയതു കൊണ്ടാവണം അതിന്റെ തീവ്രത പാരമ്യത്തില്‍ എത്തിക്കാന്‍ കഴിയുന്നത്. എന്നിരിക്കേ, ഇനിയും ആത്മാര്‍ത്ഥമായി ഇനിയുള്ള പോസ്റ്റുകളില്‍ കവിത ചൊല്ലും എന്നു തന്നെ പ്രതീക്ഷിക്കട്ടയോ? നന്ദി !

sg

വാക്കുകളുടെ വൻകരകൾ said...

dhannyakku kavithwamundu.poetic prose um pattumennu bhaavam kandittu thonnunnu

KEERANALLOORKARAN said...

കവിത കൊള്ളാം.........

ആലാപനത്തിന് സ്പെഷ്യല്‍ താങ്ക്സ് ...........

വരവൂരാൻ said...

ഇടതുകൈത്തണ്ടയിലെ
നഖപ്പാടുകളാണ്
വീണ്ടുമവളിലേക്ക്
വഴിവെട്ടിയത്

ഭാവുകങ്ങള്

ഭാനു കളരിക്കല്‍ said...

നന്നായി ആലാപനവും കവിതയും

jayaraj said...

കവിത വായിച്ചു. ഒപ്പം കവിത കേള്‍ക്കുക കൂടി കേട്ടപ്പോള്‍ അതി മനോഹരമായിരിക്കുന്നു.

Manoj.S said...

good.. reading and hearing....

ജസ്റ്റിന്‍ said...

വായനയെക്കാള്‍ ശ്രവണം നന്നായി തോന്നി.

ഇഷ്ടമായി

ഖാദര്‍ said...
This comment has been removed by the author.
ഖാദര്‍ said...

കവിത കേട്ടു....ഇഷ്ടപ്പെട്ടു

മഴത്തുള്ളികള്‍ said...

കവിത വളരെ നന്നായിരിക്കുന്നു.
ആശംസകള്‍.

Unknown said...

ആലാപനവും കവിതയും
വളരെ നന്നായിരിക്കുന്നു.

Unknown said...

ആലാപനം കേട്ട് നോകട്ടെ ...

കവിത വായിക്കും തോറും ഒരികല്‍ കൂടി വായിക്കാന്‍ തോനുന്നു ...നന്നായിരിക്കുന്നു

തട്ടാൻ said...

എഴുത്തും ആലാപനവും വളരെ നന്നായിരിയ്കുന്നു, മോളൂ. നല്ല ശബ്ദവും, നല്ല ഭാഷയും. ബാക്കി പൊസ്റ്റുകള്‍ കൂടിവായിചിട്ട് ബാക്കി അഭിപ്പ്രായം എഴുതാം. കഴിഞ്ഞ ആഴ്ച്ച മലയാളം പഠിച്ചയാളാണ്. നമസ്ക്കാരം

അഹ്മദ് മുഈനുദ്ദീന്‍ said...
This comment has been removed by the author.
ഷംസ്-കിഴാടയില്‍ said...

നെല്ലിക്കാത്തോട് പോലെ ചവച്ചു തുപ്പി രസിക്കുന്ന കപട പ്രണയത്തിന്റെ ഇരയെ വരച്ചുകാട്ടിയത് നന്നായിട്ടുണ്ട്....
ഭാവുകങ്ങള്‍ നേരുന്നു....

Anil cheleri kumaran said...

നന്നായി വരിയും മൊഴിയും.

ജെ പി വെട്ടിയാട്ടില്‍ said...

ആശംസകള്‍ നേരുന്നു തൃശ്ശിവപേരൂരില്‍ നിന്ന്.

കലിപ്പ് said...

സത്യം പറയാമല്ലോ .. അത്യാവശ്യം നല്ല ബോറാണ്‌. വെറുതെ തോന്നിയ കുറേ വാക്കുകള്‍ ഗദ്യത്തിന്റെ ഭംഗിപോലുമില്ലാതെ എഴുതിപ്പിടിപ്പിച്ചാല്‍ കവിതയാകുമോ? ഇതിനെ കവിതയെന്നു വിളിക്കാന്‍ തോന്നിയ അസാമാന്യ ഭാവനയ്ക്കും ധൈര്യത്തിനും എന്റെ ആശംസകള്‍.

Umesh Pilicode said...

ഇപ്പോഴാ കണ്ടത്

ആശംസകള്‍

അഹ്മദ് മുഈനുദ്ദീന്‍ said...

danya das

kavitha nannaayi

Anonymous said...

ഇന്ന് ആരു ചോദിയ്ക്കാന്‍ ?,നിങ്ങളെ പോലെ ഉള്ളവരുടെ കാലം .നാളെ ഈ കവിതയെ കുറിച്ചും കുറേപേര്‍ പഠിയ്ക്കും അപ്പോഴേ ഈ കസര്‍ത്തുകള്‍ പൂര്‍ണ്ണമാകൂ . എന്തായാലും എഴുതിയത് താളത്തില്‍ ചൊല്ലാമായിരുന്നു . നല്ലത് വരട്ടെ.

ManzoorAluvila said...

ആശയം നന്നായ്‌

ശ്രീജിത്ത് അരിയല്ലൂര്‍ said...

മറിച്ചുനോക്കിയപ്പോഴൊക്കെ
കണ്ടിരുന്നു
പഴയ പരിചയത്തിന്റെ
തടിപ്പാലങ്ങളില്‍ വെച്ച്.nannayiii