ആത്മാന്വേഷണത്തിന്റെ
അസ്ഥിത്തറകളില്‍
പാല പൂത്തു
എനിക്ക് പേടിയാണ്
അവിടേക്ക് പോവാന്‍
ആയിരം ചോദ്യങ്ങളുമായി
യക്ഷികള്‍ പല്ലിളിക്കുന്നു..
വിശ്വാസങ്ങള്‍ക്ക്
തീ പിടിക്കുന്നു
കര്‍മ്മയുദ്ധങ്ങള്‍
ലക്ഷ്യമെത്താതെ
കൊടിയിറങ്ങി
എനിക്കു പേടിയാണ്
ഉറക്കെ സംസാരിക്കാന്‍
എന്റെ വായ മൂടിക്കെട്ടുക..
പ്രത്യയശാസ്ത്രങ്ങള്‍
തെരുവ് തെണ്ടുന്നു
തുറിച്ച നോട്ടങ്ങള്‍
ചെറ്റക്കുടിലിന്റെ വേരറുക്കുന്നു
എനിക്കു പേടിയാണ്
ചോദ്യം ചെയ്യാന്‍
എന്റെ നാവറുത്തുകൊള്ളുക
നീതിയുടെ വടവൃക്ഷം
കടപുഴകി
ചതിക്കപ്പെട്ടവന്റെ കഴുത്ത്
പതിവുപോലെ വരഞ്ഞുപൊട്ടി
എഴുതാനെനിക്ക് പേടിയാണ്
വിരലൊടിച്ചുകൊള്ളുക..
ചുമര്‍ച്ചിത്രത്തില്‍ ചോര തെറിച്ചു
വിലാപങ്ങള്‍ക്കപ്പുറം
കനത്തമൌനം വേലികെട്ടി
എനിക്കു പേടിയാണ് സഹതപിക്കാന്‍
ഹൃദയം പറിച്ചു കൊള്ളുക..
എന്നെ തിരുത്തണ്ട
ഇതെന്റെ ലോകമാണ്..
1 comment:
very good attitude keep it up
biju.k.pillai
k.s.a
Post a Comment