വിശപ്പ് മൂത്ത് ഭ്രാന്തായവന്‍
മണ്ണു വാരിത്തിന്നു
ദാഹിച്ചു വലഞ്ഞവന്‍
കൂട്ടുകാരനെക്കൊന്നു
ചോര കുടിച്ചു
എഴുതാനൊന്നുമില്ലാത്തവന്‍
ചിതലരിച്ച
താളുകള്‍ നോക്കി
വീണ്ടുമെഴുതി
മതിയടങ്ങാത്തവന്‍
വിളക്കണയാത്ത
വീടുകള്‍ തേടി നടന്നു
അന്തപ്പുരങ്ങളില്‍ വീണ്ടും
പൊന്‍നാണയ പ്രവാഹം..
ദൈവത്തിനു കൊമ്പ് മുളച്ചു
സാത്താന്‍,
ദ്രംഷ്ടകള്‍ തല്ലിക്കൊഴിച്ച്
പുതിയ പല്ല് വെച്ചു
ഇനിയെന്നാണവര്‍
സ്വര്‍ഗ്ഗവും നരകവും
വെച്ചു മാറുന്നത്?
കാത്തിരിക്കാം,
കാലമിനിയുമുണ്ട്..
No comments:
Post a Comment