ചതുരംഗപ്പലകയുടെ
കള്ളികളെല്ലാം
ഒഴിഞ്ഞിരിക്കുന്നു
സങ്കല്‍പ്പങ്ങളുടെ
ചുവരുകള്‍ കടന്ന്
മുന്നേറ്റത്തിന്റെ
ഒടുവിലത്തെ കാലാളും
പൊരുതി വീണു
നഷ്ടങ്ങളാലൊരു ജന്മം
നഷ്ടപ്പെടാനായൊരു ജീവിതം
പുനര്‍ജ്ജനിയുടെ
ചരടുകള്‍
എന്നില്‍ നിന്നും
മുറിച്ചു മാറ്റുക
ഇനിയുമൊരു ജന്മത്തിന്റെ
നോവുകളേല്‍പ്പിക്കാതെ
ഈ ആത്മാവെടുത്തുകൊള്ളൂക..
1 comment:
ഓരോ തൂവലും പൊഴിഞ്ഞു പോവുമ്പോള്‍ ... എന്റെ ആയുസിന്റെ ഓരോ നിമിഷവും കുറയുന്നത് വേദനയോടെ ഞാന്‍ അറിയുന്നു.. എങ്കിലും മനസ് ശാന്തമാണ് ..
Post a Comment