Mar 5, 2010

ചെവിയോര്‍ക്കുമ്പോള്‍ ..

ചവിട്ടിനിന്ന
കരിയിലകള്‍ക്കടിയില്‍
ഞെരിഞ്ഞമര്‍ന്ന
വിലാപങ്ങളുണ്ട്

കഴുമരങ്ങളില്‍
കഴുത്തറ്റവര്‍ ..
അരമനകളിലെ
അടുപ്പുപുകയ്ക്കലില്‍
കരിപുരണ്ടവര്‍ ..
പുറമ്പോക്കിലെ
സമരങ്ങളിലഴുകിയവര്‍ ..
വിഷക്കുപ്പികളൊപ്പിയ
ക്ഷുഭിതയൌവനങ്ങള്‍ ..

അസ്ഥികള്‍
ദ്രവിച്ചടിഞ്ഞു..
പടിഞ്ഞാറന്‍ കാറ്റില്‍
പൊടിയുയരുമ്പോള്‍
മരവിപ്പ് മുറിച്ച്
പിന്നെയും
നിലവിളികളുയരുന്നു ...

5 comments:

Rejeesh Sanathanan said...

പലതും അങ്ങോട്ട് മനസ്സിലാകാത്ത വേദനയില്‍ ഞാനും നിലവിളിച്ചുകൊണ്ട് ഓടുന്നു...........:)

ഷാജി അമ്പലത്ത് said...

പുതുമയുള്ള വിഷയം പറയൂ
വാക്കുകള്‍ക്ക് വിഷയത്തിന്‍റെ ആഴങ്ങളിലേക്ക് കൂട്ടി കൊണ്ടുപോകാന്‍
സാധിക്കുന്നില്ല .

സ്നേഹപൂര്‍വ്വം
ഷാജി

Manoraj said...

അല്പം കൂടി ക്ലാരിറ്റി വരുത്താമായിരുന്നു..

Satheesh Sahadevan said...

nallatha..............

ineeem ineem ezhuthoooo...........

Anonymous said...

എല്ലാ കവിതകളും വായിച്ചിട്ടുള്ളത് തന്നെ കവിയെ
പറ്റി പുതതായി ഒന്നും പറയാനുമില്ല ..ഓര്‍ക്കുട്ട് അകൌണ്ട്
ഡിലീറ്റ് ആക്കിയപ്പോള്‍ എന്റെ അഭിപ്രയങ്ങളും അതോടെ
നീക്കാപെട്ടു ശുഷ്ക്കമായ വിലയിരുത്തലുകളാണ് ഇവിടെയും ..
ഒരു സാധാരണ ആസ്വാദകന്‍ ..........