Mar 8, 2010

ജലച്ചായചിത്രങ്ങള്‍ ..

ഇന്നലെ രാത്രി
കാറ്റിന്റെ വിഷംനുകര്‍ന്ന്
മേഘങ്ങള്‍
പൊട്ടിയൊലിച്ചു

ഞാനോരുക്കിയിട്ട
പൂന്തോപ്പില്‍ ,
ഇന്ന് വിടരേണ്ടിയിരുന്ന
ശംഖുപുഷ്പങ്ങളെ
തല്ലിക്കൊഴിച്ചു
അരളിയിലയ്ക്കടിയിലൊളിച്ച
പവിഴക്കൂടറുത്തു
പരാഗണത്തിന്റെ ഗസലുകള്‍
പാതിയില്‍ മുറിച്ചു..
മിന്നല്‍ക്കീറുകള്‍ ,
വഴിവിളക്കണച്ച്
കണ്‍തുറന്ന
നിശാഗന്ധിയെ കരിച്ചുകളഞ്ഞു

ഈ ജനല്‍കര്‍ട്ടന്‍
വകഞ്ഞുമാറ്റി,
ഊര്‍ന്ന മഴത്തുള്ളികള്‍ക്കു
താളംപിടിക്കവേ
എന്റെ മൌനം മുറിച്ചു
വീണ്ടുമൊരു കവിത പിറക്കുന്നു

നിന്നോടുള്ള പ്രണയത്തില്‍
നനഞ്ഞൊലിച്ചു
ഉറക്കമകലുമ്പോഴും
ഈ ചില്ലുപാളിക്കപ്പുറം
നീ വീണ്ടുമെന്റെ
പൂക്കളടര്‍ത്തിക്കൊണ്ടിരുന്നു...

13 comments:

പാട്ടോളി, Paattoli said...

ഇന്നലെ രാത്രി
കാറ്റിന്റെ വിഷംനുകര്‍ന്ന്
മേഘങ്ങള്‍
പൊട്ടിയൊലിച്ചു

അതുകൊണ്ട് സുഖമായ് ഉറങ്ങി....

NISHAM ABDULMANAF said...

urakkam varunnuuu.....

ഹന്‍ല്ലലത്ത് Hanllalath said...

".........ഈ ജനല്‍കര്‍ട്ടന്‍
വകഞ്ഞുമാറ്റി,
ഊര്‍ന്ന മഴത്തുള്ളികള്‍ക്കു
താളംപിടിക്കവേ
എന്റെ മൌനം മുറിച്ചു
വീണ്ടുമൊരു കവിത പിറക്കുന്നു............"


‘....ഈ ജാലക വിരി....‘

എന്നാക്കിയാല്‍ കൂടുതല്‍ നന്നാകും എന്ന് തോന്നുന്നു.

ധന്യാദാസ്. said...

നന്ദി... ഹന്ലു .. തീര്‍ച്ചയായും അത് മാറ്റാം.. അത് തന്നെയാണ് ഭംഗിയും.. നന്ദി ..

ജസ്റ്റിന്‍ said...

മിന്നല്‍ക്കീറുകള്‍ ,
വഴിവിളക്കണച്ച്
കണ്‍തുറന്ന
നിശാഗന്ധിയെ കരിച്ചുകളഞ്ഞു


എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ വരികള്‍

ഷാജി അമ്പലത്ത് said...

നിറഞ്ഞ് പെയ്യുന്ന കവിതയില്‍
അകമറിഞ്ഞ് നനയുന്നുണ്ട്.

സ്നേഹപൂര്‍വ്വം
ഷാജി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

പയ്യെ പയ്യെ
കുഞ്ഞു പൂക്കള്‍
കൊഴിയട്ടെ,
മണക്കട്ടെ കവിത.

Satheesh Sahadevan said...

dont go behind flattering...many contradictions in the begnning as well as by the end....ur poems are becoming complex and hesitates to covey ideas...but the usages are fabulous.....polish it up....be a thinker and let the poems to unveil ur thoughts........fabulous tym ahead...

ശ്രീ said...

"നിന്നോടുള്ള പ്രണയത്തില്‍
നനഞ്ഞൊലിച്ചു
ഉറക്കമകലുമ്പോഴും
ഈ ചില്ലുപാളിക്കപ്പുറം
നീ വീണ്ടുമെന്റെ
പൂക്കളടര്‍ത്തിക്കൊണ്ടിരുന്നു... "

നല്ല കവിത.

MANU™ | Kollam said...

കൊള്ളാം നന്നായിട്ടുണ്ട്...... ഭാവുകങ്ങള്.

ധന്യാദാസ്. said...

നന്ദി... എല്ലാവർക്കും..

രാജേഷ്‌ ചിത്തിര said...

good line

keep writing;dhanya

Anonymous said...

Buying a piece of jewelry for him is thpmas sabo not as tricky as it might seem.thoughtfully-picked piece of jewelry. thomas sabo charms Here are five suggestions for when you are considering buying thomas sabo bracelets jewelry for him:A timepiece: Every man needs a reliable timepiece. thomas sabo charm carriers You have three different options to work with: thomas sabo watches A dress watch: Men with office thomas sabo charm pearl jobs need a watch that complements their suits.