Sep 16, 2010
വയലറ്റ്
ചില വൈകുന്നേരങ്ങള്‍
വയലറ്റ് പൂക്കള്‍ കൊണ്ട്
മൂടിക്കളയും
ഓര്‍മ്മകള്‍ മുഴുവന്‍.
നരച്ച യാത്രകളില്‍
നഷ്ടപ്പെട്ട
പച്ചപ്പിന്റെ നിഴലുകളാണ്
ലോഡ്ജിലെ ഒറ്റമുറിയില്‍
തളര്‍ന്നുവീണ
ബസ് ടിക്കറ്റുകള്‍ക്ക്.
അമ്മയെ
വായിച്ചുതീര്‍ത്തത്
ഒറ്റയിരുപ്പിനിരുന്നാണ്.
ഇളംവയലറ്റിലുള്ള
ഡയറിത്താളുകളില്‍ നിന്ന്
അമ്മ വന്നെത്താറുണ്ട്
ഇടയ്ക്കെങ്കിലും.
ഒഴിച്ചിട്ട പാതിസീറ്റില്‍
അതേ നിറത്തില്‍
അടുത്തിരുന്നത്
അമ്മ തന്നെയാവണം
പൂര്‍ത്തിയാവാത്ത
ഏതോ ചിത്രത്തിന്‍റെ
അടിക്കുറിപ്പ് പോലെ.
ഇപ്പോഴും
വിശ്വസിച്ചിട്ടില്ല
എഴുതിച്ചേര്‍ക്കുന്നതിനു മുന്നേ
അവരിറങ്ങിപ്പോയത്
വെള്ള പുതപ്പിച്ച
മൌനത്തിലേക്കായിരുന്നെന്ന്.
ആചാരങ്ങളുടെ
കട്ടത്തഴമ്പുകളില്‍
മരവിച്ചു കിടക്കുമ്പോഴും
കൊതിച്ചിട്ടുണ്ടാവില്ലേ
വയലറ്റ്പൂക്കള്‍ തുന്നിയ
ഒരു പുതപ്പെങ്കിലും.
ചില വൈകുന്നേരങ്ങള്‍
എന്നെയും
കൂട്ടിക്കൊണ്ടുപോവുന്നത്
അവിടേക്കുതന്നെയാണ്
വെളുപ്പിന് മുകളില്‍
പലവട്ടം പുതപ്പിച്ചുകൊടുത്ത
അതേ വയലറ്റിന്റെ
ഓര്‍മകളിലേക്ക്.
Subscribe to:
Post Comments (Atom)
29 comments:
valare nallathe...keep it up.
Hi,
Please see comment for this post here in this blog:
http://enikkuthonniyathuitha.blogspot.com/
Thanks
Kochuravi
കൊള്ളാം മനസ്സിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്
മറവിയുടെ വയലറ്റ് പൂക്കള്‍
ആചാരങ്ങളുടെ
കട്ടത്തഴമ്പുകളില്‍
മരവിച്ചു കിടക്കുമ്പോഴും
കൊതിച്ചിട്ടുണ്ടാവില്ലേ
വയലറ്റ്പൂക്കള്‍ തുന്നിയ
ഒരു പുതപ്പെങ്കിലും.....
അനുവാചകരുടെ മനസുകള്‍ ആര്ധമാക്കും ഈ വരികള്‍
entey ponnnu pengaley thakarthu....
ഇപ്പോഴും
വിശ്വസിച്ചിട്ടില്ല
എഴുതിച്ചേര്‍ക്കുന്നതിനു മുന്നേ
അവരിറങ്ങിപ്പോയത്
വെള്ള പുതപ്പിച്ച
മൌനത്തിലേക്കായിരുന്നെന്ന്..
നല്ല വരികള്‍.....വായനാസുഖം തരുന്നു....അഭിനന്ദനങള്‍.....
ആചാരങ്ങളുടെ
കട്ടത്തഴമ്പുകളില്‍
മരവിച്ചു കിടക്കുമ്പോഴും
കൊതിച്ചിട്ടുണ്ടാവില്ലേ
വയലറ്റ്പൂക്കള്‍ തുന്നിയ
ഒരു പുതപ്പെങ്കിലും.....ഹൃദയസ്പ്രുക്കായ വരികള്‍
" ഇപ്പോഴും
വിശ്വസിച്ചിട്ടില്ല
എഴുതിച്ചേര്‍ക്കുന്നതിനു മുന്നേ
അവരിറങ്ങിപ്പോയത്
വെള്ള പുതപ്പിച്ച
മൌനത്തിലേക്കായിരുന്നെന്ന്.."
അതെ ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല എനിക്കും ....
വീണ്ടും വായിച്ചു
നന്നായി
സസ്നേഹം
മറന്നാലും മറക്കാത്ത വയലറ്റ്...
:)
മറവിയുടെ നിറം വയലറ്റാണൊ...?
കവിത നന്നായിരിക്കുന്നു...
ആശംസകൾ...
kavitha nannayirikkunnu, dhanya..
idakku athuvazhi varumallo
http://pularveela.blogspot.com
വയലറ്റ് പുക്കളിലെ വേദനകൾ നന്നായ് വരച്ചിട്ടിരിക്കുന്നു..കവിതയിൽ..ആശംസകൾ
good one !
www.ilanjipookkal.blogspot.com
ഇഷ്ടായി.....
കൂടുതല്‍ പറയാനുള്ള വിവരം മാത്രമായില്ല :)
വയലറ്റിനിത്രയും കാര്യങ്ങള്‍ പറയാനുണ്ടെന്നു ഇപ്പോള്‍ മനസ്സിലാകുന്നു.ഓര്‍മ്മകളുറങ്ങുന്ന ഈ വയലറ്റ് എനിക്കിഷ്ടമായി..
കവിത നന്നായിരിക്കുന്നു...
ആശംസകൾ...
ലോഡ്ജിലെ ഒറ്റമുറിയില്‍
തളര്‍ന്നുവീണ
ബസ് ടിക്കറ്റുകള്‍ക്ക്.
നല്ല ബിംബങ്ങള്‍ മനോഹരം
മനോഹരമായ കവിത ...:)
ബ്ലോഗും ..
ആശംസകള്‍ ...
Viriyatte, Violet pookkal...!
Manoharam, Ashamsakal...!!!
ഈ വയലറ്റ് പൂക്കളെ സ്നേഹിച്ചതിനും വായിച്ചതിനും നിറഞ്ഞ നന്ദിയും സ്നേഹവും.
ധന്യ..
വളരെ നല്ല കവിത
ullurappulla ezhuthu...
മരണത്തിന്‍റെ നിറം ഈറന്‍വയലറ്റ് പൂക്കളുടേതാണെന്ന് പറഞ്ഞത് നെരൂദയാണ്...
മരണത്തിന്‍റെ നിറം ഈറന്‍വയലറ്റ് പൂക്കളുടേതാണെന്ന് പറഞ്ഞത് നെരൂദയാണ്...
മരണത്തിന്‍റെ നിറം ഈറന്‍വയലറ്റ് പൂക്കളുടേതാണെന്ന് പറഞ്ഞത് നെരൂദയാണ്...
Post a Comment