പുസ്തകങ്ങളടുക്കിവെക്കുമ്പോള്‍
ആണിയിലുറപ്പിച്ച ഒരു പലക
മുന്നറിയിപ്പുകളില്ലാതെയാണ്
ഇളകിവീണത്.
തിരിച്ചെടുത്തുവെക്കുന്നതിനു മുന്നേ
കണ്‍ചിമ്മലിനെ പറ്റിച്ച്
നീണ്ടുനീണ്ട്
ഇന്നലകളിലെവിടെയോ തൊട്ടുനിന്നു.
ചെമ്പിച്ച വൈകുന്നേരങ്ങളില്‍
ഉള്ളംകൈ കൊത്തിയെടുത്ത പുഴമീനുകള്‍ ,
ഒരാള്‍ക്ക് മാത്രം നടക്കാവുന്ന
ഊടുവഴിയില്‍ വെച്ച്
കയ്യാലയിറങ്ങിവന്ന ചൂളംവിളി,
ഏറ്റവും ഉയരത്തിലുള്ള തെങ്ങില്‍
ഇടയ്ക്കിടയ്ക്ക് വലിഞ്ഞുകയറുന്ന
കല്യാണപ്പാട്ടുകള്‍ ,
കവലയില്‍ ആര്‍ക്കും പിടികൊടുക്കാതെ
പരസ്യമായി ഒളിച്ചുനടന്ന ശബ്ദങ്ങള്‍
പ്രത്യേകതാളത്തില്‍ പെറുക്കിവെച്ച തയ്യല്‍മെഷീന്‍,
നീളന്‍കുടയ്ക്കൊപ്പം
മഴക്കാലങ്ങള്‍ നടന്നുപോയ
സ്കൂള്‍വഴികള്‍ ,
കുറക്കാവിനു മുന്നിലെ
ആകാശമരത്തിന്റെ
പണിക്കുറ്റം തീര്‍ന്ന ചില്ലകള്‍
അറ്റങ്ങളിലൊളിപ്പിച്ച യക്ഷിക്കഥകള്‍ ,
കറുത്ത കമ്പിസ്ലൈഡുകളില്‍ മാത്രമൊതുങ്ങുന്ന
പതിവൊരുക്കങ്ങള്‍ ,
ഒറ്റനിമിഷംകൊണ്ട്
ഒരാള്‍പ്പൊക്കത്തില്‍ വലിപ്പംവെച്ച
ഓര്‍മ്മകളെല്ലാം
തിരിച്ചുനടക്കുമ്പോഴേക്കും
ആ പഴയ പലക
വെളിച്ചം വിരിച്ച വിശാലതകളില്‍
മുറിയിലേക്കുള്ള വഴിയറിയാതെ
കുരുങ്ങിനില്‍പ്പുണ്ടാവണം.
42 comments:
പുഴമീനും ചൂളം വിളിയും ഉച്ചഭാഷിണിയും സ്വകാര്യം പറച്ചിലുകളും ഇടവഴികളും യക്ഷിക്കഥകളും.........
നല്ല ഓര്‍മ്മകള്‍!
ഭാവുകങ്ങള്‍
വലിപ്പംവെച്ച ഓര്‍മ്മകളെല്ലാംതിരിച്ചുനടക്കുമ്പോഴേക്കുംആ പഴയ പലകവെളിച്ചം വിരിച്ച വിശാലതകളില്‍ മുറിയിലേക്കുള്ള വഴിയറിയാതെകുരുങ്ങിനില്‍പ്പുണ്ടാവണം....
vaavee ....eshttamayi othiri
bhavukangal
പുസ്‌തകങ്ങള്‍ അടുക്കി വയ്‌ക്കുമ്പോള്‍ തുടങ്ങുന്ന ഓര്‍മ്മകള്‍ വെളിച്ചം വിരിച്ച വിശാലതകളിലേയ്‌ക്ക് നിമിഷം കൊണ്ട് ഒരാള്‍ പൊക്കത്തിലേയ്‌ക്ക് വളര്‍ന്നത് ഇഷ്ടമായി.
നീളന്‍കുടയ്ക്കൊപ്പം
മഴക്കാലങ്ങള്‍ നടന്നുപോയ
സ്കൂള്‍വഴികള്‍ ,
കുടയില്ലാതെ വാഴയിലയ്ക്കടിയില്‍ കൂടിപ്പോയ നാളുകളും ഓര്‍മ്മവന്നു. നല്ല കവിത
ഒരൊറ്റ നിമിഷം കൊണ്ട് കുറെ ഓര്‍മ്മകളിലൂടെ സഞ്ചരിച്ചു മടങ്ങി വരാനായി... എനിക്കും ..
നന്ദി.. അഭിനന്ദനങ്ങളും
കറുത്ത കമ്പിസ്ലൈഡുകളില്‍ മാത്രമൊതുങ്ങുന്ന
പതിവൊരുക്കങ്ങള്‍
എന്തോ ഈ വരികളോട് ഒരു പ്രണയം
കുറെ ചെറുപ്പകാല ഓര്‍മ്മകള്‍ മനസിലൂടെ തെളിഞ്ഞു വന്നു. വളരെ വ്യക്തമായി.
നന്നായി.
ഓർമ്മകൾ നന്നായി.
ഒരാള്‍ക്ക് മാത്രം നടക്കാവുന്ന
ഊടുവഴിയില്‍ വെച്ച്
കയ്യാലയിറങ്ങിവന്ന ചൂളംവിളി,
ഏറ്റവും ഉയരത്തിലുള്ള തെങ്ങില്‍
ഇടയ്ക്കിടയ്ക്ക് വലിഞ്ഞുകയറുന്ന
കല്യാണപ്പാട്ടുകള്‍ ,
കവലയില്‍ ആര്‍ക്കും പിടികൊടുക്കാതെ
പരസ്യമായി ഒളിച്ചുനടന്ന ശബ്ദങ്ങള്‍
പ്രത്യേകതാളത്തില്‍ പെറുക്കിവെച്ച തയ്യല്‍മെഷീന്‍,
നീളന്‍കുടയ്ക്കൊപ്പം
മഴക്കാലങ്ങള്‍ നടന്നുപോയ
സ്കൂള്‍വഴികള്‍ ,....nannayi...othiri nannayi..!!
നല്ല ബിംബങ്ങള്‍ ഒത്തു കൂടിയപ്പോള്‍
ധന്യമായ കവിതയായി :)
കവിത നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍..
വളരെ നന്നായിട്ടുണ്ട്. അടുത്ത കാലത്ത് മാത്രം കവിതകള്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങിയ ഒരു ആള്‍ എന്നാ നിലയില്‍ എനിക്ക് വളരെ അധികം ഇഷ്ടമായി. കുറെയേറെ ഞാനും നടന്നു ഒപ്പം ......... കുറെ കാഴ്ചകള്‍ ഞാനും കണ്ടു. എന്റെ ബാല്യകാലം വെറുതെ ഓര്‍ത്തു പോയി....അന്ന് ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചതൊക്കെ ഇന്ന് ഞാന്‍ അവിടെ കണ്ടു, അതെല്ലാം പെറുക്കിക്കൂട്ടി വീണ്ടും മനസിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ചു....വീണ്ടും വീണ്ടും ഓര്‍ക്കാന്‍ ......
എല്ലാ വിധ ആശംസകളും .
വളരെ നന്നായിട്ടുണ്ട്. അടുത്ത കാലത്ത് മാത്രം കവിതകള്‍ ഇഷ്ട്ടപ്പെട്ടു തുടങ്ങിയ ഒരു ആള്‍ എന്നാ നിലയില്‍ എനിക്ക് വളരെ അധികം ഇഷ്ടമായി. കുറെയേറെ ഞാനും നടന്നു ഒപ്പം ......... കുറെ കാഴ്ചകള്‍ ഞാനും കണ്ടു. എന്റെ ബാല്യകാലം വെറുതെ ഓര്‍ത്തു പോയി....അന്ന് ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിച്ചതൊക്കെ ഇന്ന് ഞാന്‍ അവിടെ കണ്ടു, അതെല്ലാം പെറുക്കിക്കൂട്ടി വീണ്ടും മനസിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ചു....വീണ്ടും വീണ്ടും ഓര്‍ക്കാന്‍ ......
എല്ലാ വിധ ആശംസകളും .
ഓര്‍മ്മകളെ നന്നാ-
യടുക്കും കവിതന്‍
വഴിയെ ഞാന്‍പോകും...
Sg
ഒരു പലക താഴെ വീണതിന്... അതുമായി ഒരു ബന്ധവുമില്ലാത്ത,അടുക്കും ചിട്ടയും ഇല്ലാത്ത ഓർമ്മകൾ..
എനിക്കൊന്നും മനസ്സിലായില്ലാട്ടൊ...
സോറി...
(കവിത മനസ്സിലാക്കാൻ പലപ്പോഴും കഴിയാറില്ല.)
താഴെ വീണുപോയ പലകയില്‍ അടുക്കിവച്ച ഓര്‍മ്മകള്‍!
ഓര്‍മ്മച്ചിത്രങ്ങളോ അതോ
കളഞ്ഞ് പോയതിലുള്ള നൊമ്പരമോ
അതോ കൂട്ടി വച്ചവയില്‍ ഉള്ള സുഖമോ.
നന്നായി ഈ കവിത ധനു.
നന്നായി
കവിത നന്നായിരിക്കുന്നു.
dhanya,nalla kavitha..
സുഖമുള്ള വരികള്‍....
ഞങ്ങടെ ഇടവഴികള്‍ ഒക്കെയും ടാര്‍ ചെയ്തു....ഒറ്റത്തടി പാളങ്ങള്‍ ഒക്കെയും കോണ്ക്രീറ്റ് ചെയ്തു...
വീടുകള്‍ പലതും വലുതായി....മതിലുകള്‍ വന്നു...
കുളങ്ങള്‍ പലതും മൂടി....പാടം പിളര്‍ന്നു റോഡ് വെട്ടി...
ഇനി ഒരിക്കലും ആ പഴയ നാട്ടില്‍ തിരിച്ചെത്താന്‍ പറ്റില്ല...
എന്നെ വെറുതെ senti ആക്കി....
എഴുത്ത് ഒത്തിരി ഒത്തിരി നന്നാവുന്നു...
ഞങ്ങള്‍ക്കൊക്കെ അഭിമാനമുണ്ട്...
ഇനിയും ഒത്തിരി എഴുതുക...
എഴുതാന്‍ വേണ്ടി ചിട്ടയായി വായിക്കുക...
നല്ല കവിത
നീളന്‍കുടയ്ക്കൊപ്പം
മഴക്കാലങ്ങള്‍ നടന്നുപോയ
സ്കൂള്‍വഴികള്‍ ,
good!
എന്റെ കുട്ടികാലവും ഗ്രാമവും നടവഴികളും ഒക്കെ ഒരു നിമിഷം എന്റെ മനസ്സിലൂടെ കടന്നുപോയി.
വെളിച്ചം പോലെയാണ് ഓര്‍മകള്‍. ഒതുക്കി വെക്കാനാവില്ല.
ബാല്യകാല സ്മരണകളില്‍ അറിവിന്‍റെയും നഷ്ടബോധങ്ങളുടെയും മധുരം പുരട്ടിയ വരികള്‍ നന്നായിരിക്കുന്നു. ആദ്യ സന്ദര്‍ശനം മതിപ്പുളവാക്കി. ആശംസകള്‍!
നില്‍പ്പുണ്ടാവണം....
ഏകാന്തതയില്‍ ഇതുപോലെ നിറയുന്ന ഓര്‍മ്മകളെക്കാള്‍ മധുരമായെന്തുണ്ട്..........നന്നായി.
ഈ കവിത ചാറ്റല്‍ മഴയത്ത് നാട്ടുവഴിയിലൂടെ നടന്നുപോകുമ്പോള്‍ കിട്ടുന്ന ഒരു സുഖം പകര്‍ന്നു.
ഗൃഹാതുരതയുടെ ഓര്‍മചിത്രങ്ങള്‍, മനോഹരമായ വരികളിലൂടെ...
ആശംസകള്‍
നല്ല വരികള്‍. ഓര്‍മകളിലെ ഇന്നലകള്‍ നഷ്ടബോധങ്ങളാകുന്നു....
വര്‍ഷകാലത്ത് ,
നിറഞ്ഞു ഒഴുകും തോട്ടില്‍,
തോര്‍ത്ത് വലയാക്കി മീനെ പിടിച്ചതും,
മഴയത് ചെമ്പില കുടയായി പിടിച്ചതും,
ഉച്ചക്ക് കഞ്ഞിക്കു കൂടെ കൂട്ടുവാന്‍
മാങ്ങ പറിക്കുവാന്‍ ഞങ്ങള്‍ പോയതും,
കല്ലെറിഞ്ഞു നാളോടു തകര്‍ന്നതും,
അങ്ങനെ എല്ലമുള്ളില്‍ മിന്നി മഞ്ഞു ...
കവിത മനോഹരമായിരിക്കുന്നു .
അതിലെ വരുമല്ലോ
ഇഷ്ടപ്പെട്ടു :)
നല്ലൊരോര്‍മ്മ സമ്മാനിച്ച നല്ലൊരു പോസ്റ്റ്.. നടന്നു നീങ്ങിയ പാദയോരങ്ങള്‍ എല്ലാം ഓര്‍ക്കാനിഷ്ട്ടമുള്ളവ തന്നെ... ആശംസകള്‍
:)
oormakaludey vazhiyil kudayillathey nadakkunna mazhakkavitha. nannyi.
Ormakalkkidayile paalam ee kavitha
നല്ല വരികള്‍ ധന്യ.. നന്നായെഴുതിയിട്ടുണ്ട്..
''Oormakal oormakal oodakkuzhaluthy''...Nannayittund,eniyum ezhuthuka.
കറുത്ത കമ്പിസ്ലൈഡുകളില്‍ മാത്രമൊതുങ്ങുന്ന
പതിവൊരുക്കങ്ങള്‍ ,
manasu manasinotu parayum polulla varikal...nannaayirikkunnu...
palathilum innalekal thottutalodi ee varikal ...
ഒരുക്കമില്ലാത്തവൾക്കും
ഒളിമങ്ങാത്ത ഓർമ്മകൾ...!
Post a Comment