Jan 31, 2010

യാത്ര ..

തിരിച്ചറിവിന്റെ
ആദ്യഘട്ടത്തില്‍
സുന്ദരമായ മുഖംമൂടി
വലിച്ചുകീറി

നിവര്‍ന്നുനില്‍ക്കാന്‍
നട്ടെല്ല് പൊടി തട്ടിയെടുത്തു
നാവു ബന്ധിച്ചിരുന്ന
മൌനത്തെ ആട്ടിയോടിച്ചു

ആരും കാണാതെ
കയ്യില്‍ കരുതിയ
നിരാശയുടെ വിഴുപ്പും
വഴിയിലുപേക്ഷിച്ചു..

ഇനി കുറച്ചു നടക്കണം
മഞ്ഞു പുതച്ച പ്രഭാതങ്ങളിലൂടെ..
പ്രതീക്ഷകളുടെ സന്ധ്യയിലൂടെ..
നിലാവ് ചായുന്ന രാത്രികളിലൂടെ ..

ആത്മാവിനെ എവിടെയോ
അടക്കം ചെയ്തിരിക്കുകയാണ്
അതുകൂടി കണ്ടെത്തണം
അതാണ്‌ അടുത്ത ഘട്ടം
പോവട്ടെ, സമയമേറുന്നു.

4 comments:

prakash d namboodiri said...

സുന്ദരമായ മുഖംമൂടി വലിച്ചു കീറേണ്ടായിരുന്നു. വൃത്തികെട്ടമുഖം മറ്റുളളവര്‍ കാണാതിരുന്നേനെ! ആദ്യമേ തന്നെ ആത്മാവിനെ എടുത്തോളാന്‍ പറഞ്ഞു. ഞാനിങ്ങെടുത്തു. പിന്നെന്തിനാണ് കണ്ടെത്താന്‍ നടക്കുന്നത്.ചോദിച്ചാല്‍ പോരെ? തമാശ പോകട്ടെ. കവിത കൊളളാം. അടിയന്റെ കുടിയിലും വരണേ.

Satheesh Sahadevan said...

read more historical works, so that u would be able to enrich your symbolic sense.....
ninakku ezhuthinte vasanthakaalam nerunnu evideyo ulla ente koottukaareeee........

ഓര്‍മ്മക്കുറിപ്പുകള്‍..... said...

suprb.......

Anonymous said...

Buying a piece of jewelry for him is thpmas sabo not as tricky as it might seem.thoughtfully-picked piece of jewelry. thomas sabo charms Here are five suggestions for when you are considering buying thomas sabo bracelets jewelry for him:A timepiece: Every man needs a reliable timepiece. thomas sabo charm carriers You have three different options to work with: thomas sabo watches A dress watch: Men with office thomas sabo charm pearl jobs need a watch that complements their suits.