Feb 15, 2010

അന്യന്‍ ..

ഇന്നലെകളുടെ
ഭിത്തികള്‍
തുരന്നുചെല്ലുമ്പോള്‍
നടുക്കമാണ്

ആണ്ടുപോയ
ചെളിക്കുണ്ടില്‍ നിന്ന്
കാല്‍ വലിച്ചെടുത്തത്
ഞാന്‍ തന്നെയോ??

കെട്ടുപിണഞ്ഞ
യാതാര്‍ത്യങ്ങള്‍ക്ക് മുന്നില്‍
ബോധമില്ലാതെ
ഉറ്റുനോക്കിയത്,
നാണയക്കുടുക്കയിലെ തുട്ടുകള്‍
ഒന്നിനും
തികയില്ലെന്നറിഞ്ഞപ്പോള്‍
അലറിക്കരഞ്ഞത്,
വക്കുടഞ്ഞ പാത്രത്തില്‍
പ്രണയത്തിന്റെ വറ്റു്
അവളോട്‌ യാചിച്ചത്,
അതിന്റെ മാസ്മരികതയില്‍
തളയ്ക്കപ്പെട്ടത്,

ജന്മസത്യങ്ങള്‍
ചോദ്യം ചെയ്യപ്പെട്ടപ്പോള്‍
നിസ്സഹായതയോടെ
അമ്മയെ നോക്കിയത്,
പെങ്ങളുടെ നെറ്റിയിലെ
ചുവപ്പ് മാഞ്ഞപ്പോള്‍
കൊലപാതകിയായത് ...

നാളെ ,
ജയില്‍ക്കമ്പികള്‍ക്കപ്പുറം
മരണം
എനിക്ക് കുരുക്കിടും
ഇന്നെല്ലാം
ഓര്‍മ്മിച്ചെടുക്കണം
.. ഇനി സമയമില്ല...

6 comments:

Unknown said...

ഇന്നെല്ലാം
ഓര്‍മ്മിച്ചെടുക്കണം
.. ഇനി സമയമില്ല
കൊള്ളാം നന്നായിരിക്കുന്നു

ഷാജി അമ്പലത്ത് said...

ഞാനിതാ ...
നക്ഷത്ര മണം പൂശി ആകാശത്തോളം പുരുഷനാവുന്നു .

ജിത്തു said...

വരികള്‍ എല്ലാം ഒന്നിനൊന്ന് മെച്ചം...
നന്നായിരിക്കുന്നു...

ജിത്തു said...

കമന്റ് ഇടുംബോള്‍ ഉള്ള ഈ വേര്‍ഡ് വേരിഫിക്കേഷന്‍ സെറ്റിങ്ങ്സ് ഒന്ന് മാറ്റിയാല്‍ കൊള്ളാം...........

ധന്യാദാസ്. said...

മാറ്റിയിട്ടുണ്ട് ജിത്തൂ..
നന്ദി ട്ടോ ... ഷാജിയേട്ടനും ജിത്തുവിനും

ജസ്റ്റിന്‍ said...

പ്രിയ ധന്യ

പകപ്പാണ് കവിതയില്‍ വ്യക്തമാകുന്നത്

മനോഹരമായ കവിത. അത്രയേ പറയുന്നുള്ളൂ