Feb 23, 2010

മടക്കയാത്ര..

വഴിവിളക്കുകളെ,
ഈ രാവിന്റെ
ഇരുട്ട് വകഞ്ഞുമാറ്റരുത്
ഗസല്‍ ശീലുകളെ,
ഈ മൌനത്തിന്റെ
അടരിന്‍മേല്‍
പെയ്യരുത്

ചടുലതാളങ്ങളൊടുങ്ങുന്നു
ഇരുള് പുണരുന്ന
മൌനത്തില്‍
ഇവിടെയൊരു ഹൃദയം
നിശ്ചലമാകുന്നു

നോവിന്റെ ലഹരിയില്‍
അനന്തമായ
ആത്മനിര്‍വൃതി
നിശ്ചലതയില്‍ നിന്ന്
വീണ്ടും
ജനിയിലേക്ക് വിളിക്കുന്നു

ഇനിയൊരൊളിച്ചോട്ടമില്ല
മരണക്കുറിപ്പ്
വലിച്ചുകീറി
ജീവന്റെ മിന്നലാട്ടങ്ങളിലേക്ക്
വീണ്ടുമൊരാത്മായനം..

1 comment:

ഷാജി അമ്പലത്ത് said...

എന്താ ഒരു മൈനസിന്‍റെ മിന്നലാട്ടം
മരിക്കാന്‍ പേടിയില്ല എന്നതിലല്ല ജീവിക്കാന്‍ ധൈര്യമുണ്ടോ എന്നതിലാണ് കാര്യം
കവിതയെ കുറിച്ച് ഞാന്‍ എന്തെങ്കിലും പറയേണ്ടതുണ്ടോ
നന്നാവുന്നു ഒരുപാട് നന്നാവുന്നു
കവിതകള്‍ പുറകോട്ടു പോകുന്നു എന്നും തോന്നുന്നില്ല .
വീണ്ടുമൊരാത്മായനം നല്ലത് തന്നെ

സ്നേഹപൂര്‍വ്വം
ഷാജി