Mar 30, 2010

മുറിവുകൾ...

ഇത്തിള്‍പ്പടര്‍പ്പായി
നിന്റെ ചില്ലകളടര്‍ത്താന്‍
എനിക്കാവുമായിരുന്നു
അന്നും
നീ പോലുമറിയാതെ
നിശ്വാസങ്ങളൊപ്പിയത്
എന്റെ പ്രണയമായിരുന്നു

നിവര്‍ന്നു നിന്ന്
പറഞ്ഞതെങ്കിലും
നിന്റെ വാക്കുകളില്‍
നീര്‍പ്പായലിന്റെ
വഴുക്കലുണ്ടായിരുന്നു

അവ്യക്തതയുടെ
പടിക്കെട്ടുകളില്‍
അതിലെന്റെ നിഴലുകള്‍
തെന്നിവീണുകൊണ്ടിരുന്നു

ഹൃദയമൂറ്റിയെടുത്ത
കുറുകിയ അക്ഷരങ്ങള്‍
വെള്ളക്കടലാസുകളില്‍
മയങ്ങിക്കിടന്നു

നിത്യനിദ്രയുടെ വിത്തുകള്‍
കണ്ണില്‍ തറപ്പിച്ച്
നക്ഷത്രങ്ങളും
ഇന്നന്യമാകുന്നു..

നിലാവള്ളികൾ
വരിഞ്ഞിട്ട രാത്രികള്‍
എന്റെയാത്മാവിലൂടെ
വെട്ടമില്ലാത്ത പകലുകളിലേക്ക്
തുറിച്ചുനോക്കുന്നു

നരച്ച വിരിപ്പിനടിയില്‍
ഈ രാത്രിയുടെ
ഇരുളിലടിയുന്നത്
ഞാനുമെന്റെ മൌനവും മാത്രം..

7 comments:

Satheesh Sahadevan said...

neerppayalinte vazhukkal.....
rasamund....:)

കുഞ്ഞൂസ് (Kunjuss) said...

നഷ്ടപ്രണയത്തിന്റെ വേദന തുടിച്ചു നില്‍ക്കുന്ന കവിതകളാണല്ലോ എല്ലാം തന്നെ... വായനക്കാരെയും വേദനിപ്പിക്കുന്നു ട്ടോ....

ramanika said...

valare manoharam!

ധന്യാദാസ്. said...

thank u for coments frnds...

MANU™ | Kollam said...

കൊള്ളാം നന്നായിരിക്കുന്നു.........

ഷാജി അമ്പലത്ത് said...

വംശനാശം സംഭവിക്കാതിരിക്കാന്‍ പാടുപെടുന്ന
ഒരു മൈക്രോ ഓര്‍ഗാനിസമാണ് നല്ല കവിത
കണ്ടെത്തുന്നുണ്ട് വല്ലപ്പോഴും

സ്നേഹപൂര്‍വ്വം
ബുദ്ധൂ

Satheesh Sahadevan said...

good poems are not endangered...its there all around...even in a dirty slum....we are finding difficulty only in availability of good humans those who find the poem n illustrate it....