May 19, 2010

സിറിഞ്ച്..

ആഴത്തില്‍
തറഞ്ഞുകയറണമെങ്കില്‍
മുന
കൂര്‍ത്തതു തന്നെയാവണം
പലരെയും കുത്തിക്കുത്തി
മുനയൊടിഞ്ഞിരിക്കുന്നു മിക്കതും

പുതിയ സിറിഞ്ചിന്റെ
കവറ് പൊട്ടിച്ച
കാലം മറന്നെന്നു
ഇടയ്ക്കാരോ
പറയുന്നത് കേട്ടു

തൊലിക്കടിയിലേക്ക്
ഇടിച്ചുകയറ്റിയപ്പോള്‍
അമ്മിണിയമ്മയ്ക്കും
ചില സംശയങ്ങള്‍
തോന്നാതിരുന്നില്ല
പ്രായത്തിന്റെ സൂക്കെടെന്നു
മുന്‍പും
പഴികേട്ടതുകൊണ്ട്
മിണ്ടാനും പോയില്ല

ആഞ്ഞൊന്നു തിരുമ്മി
കുത്തിവെച്ചവളെയും പ്രാകി
പുറത്തേക്ക് നടന്നപ്പോള്‍
അബദ്ധത്തില്‍ കണ്ടതാണ്
പ്രധാന കവാടത്തില്‍
ആശുപത്രിപുതുക്കലിന്റെ
ചെലവുകണക്കുകള്‍
ചില്ലിട്ടുവെച്ചിരിക്കുന്നത്..

അപ്പോഴും
ചുളിവു വീണ കയ്യില്‍
സിറിഞ്ചിന്റെ അടയാളങ്ങള്‍
അമ്മിണിയമ്മയെ
നീറ്റുന്നുണ്ടായിരുന്നു..

7 comments:

ഉപാസന || Upasana said...
This comment has been removed by the author.
ഉപാസന || Upasana said...

കുത്തിക്കയറി...
:-(

പ്രവാസം..ഷാജി രഘുവരന്‍ said...

അപ്പോഴും
ചുളിവു വീണ കയ്യില്‍
സിറിഞ്ചിന്റെ അടയാളങ്ങള്‍
അമ്മിണിയമ്മയെ
നീറ്റുന്നുണ്ടായിരുന്നു

K G Suraj said...

nannaayi....

RAHUL AR said...

സോണ പറഞ്ഞതുപോലെ ഒരുപാടു സംസാരിക്കുന്ന കവിത

ധന്യാദാസ്. said...

സന്തോഷത്തോടെയും നന്ദിയോടെയും ഏറ്റു വാങ്ങുന്നു ഓരോ വായനയും.. നന്ദി..

ഭാനു കളരിക്കല്‍ said...

ആഴത്തില്‍
തറഞ്ഞുകയറണമെങ്കില്‍
മുന
കൂര്‍ത്തതു തന്നെയാവണം.

kavithayute munayum kuurththirikkatte.