May 23, 2010

മൌനത്തിലുറങ്ങാതെ..

വെറുപ്പാണ്
അരാഷ്ട്രീയതയുടെ
വിത്തുകള്‍ പാകി
മുളയ്ക്കാന്‍ കാത്തിരിക്കുന്ന
ആധുനിക വര്‍ഗത്തോട്..

ഒരു തരം
നിര്‍വികാരതയാണ്‌
ആദര്‍ശങ്ങളുടെ മുള്‍പ്പടര്‍പ്പില്‍
ഒരു പൂവ് പോലും
വിരിയാനനുവദിക്കാത്ത
ബുദ്ധിജീവികളോട്..

വാചകക്കസര്‍ത്തിന്റെ
സിംഹാസനങ്ങളില്‍
അവരോധിക്കപ്പെട്ട
പ്രബുദ്ധസംസ്കാരത്തിനോട്
സഹതപിക്കാന്‍ പോലുമാവാറില്ല

അസ്വസ്ഥമാവാറുണ്ട്
പകല്‍വെളിച്ചത്തില്‍
മുഖം കുനിച്ചകലുന്ന
ഭാവശുദ്ധികളെ
കടന്നുപോവുമ്പോള്‍ .

രാത്രികള്‍
മൌനത്തിലുറങ്ങാതെ
വിയര്‍ത്തു തീരുമ്പോള്‍
എഴുത്തുപുരകളില്‍
പകല്‍ക്കാഴ്ചകള്‍
പുതിയ ഭീഷണികളുടെ
തിരക്കഥയെഴുതുകയാണ്..

13 comments:

രാജേഷ്‌ ചിത്തിര said...

തികച്ചും വൈയക്തിമായ ചില ഉള്‍ക്കാഴച്ചകള്‍ കണ്ടെടുക്കാനാവുന്നന്ട് ഈ വരികളില്‍..
ഒപ്പം ചിതറിപ്പോയ ചില ചിന്തകളും..

രാഷ്ട്രീയ വീക്ഷണങ്ങളില്‍ നിന്നു അരാഷ്ട്രീയ ചിന്തകളിലെക്കുള്ള ദൂരം
പ്രതീക്ഷകളുടെ മുനയൊടിയലാണ്.
മാനുഷിക മുഖം നഷ്ടപെട്ടപ്രത്യശാസ്ത്രങ്ങള്‍ സ്വാഭാവികമായ ഒരു മടുപ്പ് സൃഷ്ടിക്കുന്നുണ്ട്
നമ്മുടെ വര്‍ത്തമാനത്തില്‍.
ഭീഷണിയുടെ ഒരു കാലം കാത്തിരുപ്പുണ്ട്.
പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടപ്പെട്ടവരുടെ നിസംങ്ങഗ്ഗതയ്ക്കു
നീണ്ട ഒരായുസ്സില്ല.

നല്ല ചിന്തകളും അവയില്‍ നിന്ന് നല്ല വരികളും വരട്ടെ

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu.......... aashamsakal..............

RAHUL AR said...

രാത്രികള്‍
മൌനത്തിലുറങ്ങാതെ
വിയര്‍ത്തു തീരുമ്പോള്‍
എഴുത്തുപുരകളില്‍
പകല്‍ക്കാഴ്ചകള്‍
പുതിയ ഭീഷണികളുടെ
തിരക്കഥയെഴുതുകയാണ്..

നല്ല വരികള്‍...

naakila said...

വായിക്കുന്നു...
നല്ല കവിതകള്‍
ഗൗരവമായ വായന ആവശ്യപ്പെടുന്നു പലതും എന്നു തോന്നി

Dhanya Das said...

രാജേഷ്, ജയരാജ്, രാഹുല്‍, അനീഷ്‌..

നിറഞ്ഞ നന്ദി ഈ വായനയ്ക്ക്...

ധന്യാദാസ്. said...

രാജേഷ്, ജയരാജ്, രാഹുല്‍, അനീഷ്‌..

നിറഞ്ഞ നന്ദി ഈ വായനയ്ക്ക്...

പ്രവാസം..ഷാജി രഘുവരന്‍ said...

വാചകക്കസര്‍ത്തിന്റെ
സിംഹാസനങ്ങളില്‍
അവരോധിക്കപ്പെട്ട
പ്രബുദ്ധസംസ്കാരത്തിനോട്
സഹതപിക്കാന്‍ പോലുമാവാറില്ല ....
യഥാര്‍ത്യങ്ങളോട് പൊരുത്താപെടുവാനും ..
വാവേ ....ആശംസകളോടെ

കൂട്ടുകാരന്‍ said...

നന്നായിട്ടുണ്ട് ധന്യ,
ആറ്റിക്കുറുക്കിയ വാക്കുകള്‍..
നല്ല പ്രയോഗങ്ങള്‍...... പക്ഷെ,
വളരെ ചെരുതായിപ്പോയോ എന്നൊരു സംശയം..
എങ്കിലും, കൊച്ചു വാക്കുകളിലൂടെ വലിയ പ്രതിഷേധങ്ങള്‍..!
അഭിനന്ടനങ്ങള്‍...!

കൂട്ടുകാരന്‍ said...

http://ajith-4ever-vth-u.blogspot.com/

ജീവി കരിവെള്ളൂർ said...

ഇന്നത്തെ അവസ്ഥയില്‍ പ്രതികരിക്കുക എന്നത് ഒരുപക്ഷെ വ്യര്‍ത്ഥമായിരിക്കാം .എങ്കിലും പ്രതികരിക്കാന്‍ കഴിയുക എന്നത് വലിയ കാര്യം തന്നെ .
സമൂഹത്തോടുള്ള പ്രതിഷേധാത്മകമായ വരികളിലൂടെയുള്ള പ്രതികരണം നന്നായി .മൌനത്തിലുറങ്ങാന്‍ കഴിയുന്ന രാത്രികള്‍ക്കായ് പ്രതീക്ഷിക്കാം ...

സന്തോഷ്‌ പല്ലശ്ശന said...

കവിത കവിയുടെ ആക്ടിവിസമാണ്‌ എന്നു പറയാറുണ്ട്‌. അതിനൊക്കെ അപ്പുറം നില്‍ക്കുന്ന ഒരു ചില നിശ്ചയങ്ങളും നിലപാടുകളും ഈ കവിതയിലൂടെ പുറത്തു വരുന്നു...പറഞ്ഞതിനുമപ്പുറം കൂടുതല്‍ എന്തൊക്കെയൊ പറയാനുണ്ട്‌... "ഹും... ഞാനൊന്നും പറയുന്നില്ല.... പറഞ്ഞാല്‍ ഏറിപ്പോകുമേ..." എന്നൊരു പ്രതിഷേധ ഭാവം ഈ കവിതയില്‍ കൊണ്ടുവരാന്‍ കവിക്കായിട്ടുണ്ട്‌.
keep writing

ധന്യാദാസ്. said...

ഓരോ അഭിപ്രായവും വായനയും ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു.. നന്ദി....

ഭാനു കളരിക്കല്‍ said...

വെറുപ്പാണ്
അരാഷ്ട്രീയതയുടെ
വിത്തുകള്‍ പാകി
മുളയ്ക്കാന്‍ കാത്തിരിക്കുന്ന
ആധുനിക വര്‍ഗത്തോട്..

njan ee prakhyapanaththe anukuulikkunnu.
nandi dhanya, ee kanal sukshikkunna manassu ennum nilanilktte.