Jul 21, 2010

ചില നിസ്സഹായതകള്‍


സത്യത്തില്‍
നാം തമ്മിലെന്താണ്?

സ്വന്തമാക്കലിന്റെ
കൂട്ടിവെയ്ക്കലുകളില്‍
കണ്ടെടുക്കാനായിട്ടില്ല
പേരുചൊല്ലി വിളിക്കാന്‍
എന്തെങ്കിലുമൊന്ന് .

അകലങ്ങളിലേക്ക്
വലിച്ചുകെട്ടിയ
ഒറ്റനൂലിന്റെ
അറ്റങ്ങളില്‍
വലിഞ്ഞുനില്പുണ്ട്
നമ്മള്‍ .

അല്ലെങ്കില്‍
ചിത്രത്തുന്നല്‍
കാത്തുകിടന്ന
അവ്യക്തമായ
പെന്‍സില്‍ വരകളില്‍
ജീവനോടെ
കത്തിത്തീര്‍ന്നിട്ടുണ്ടാവാം

വ്യവസ്ഥയില്ലാത്ത
ഡിക്ഷ്ണറിത്താളുകളില്‍
ഏതക്ഷരത്തിനു ചുവട്ടില്‍
കാത്തുകിടന്നാലാണ്
ഇനി നമുക്കൊരു
വാക്കനുവദിച്ചു കിട്ടുക..?

41 comments:

Jishad Cronic™ said...

സത്യത്തില്‍
നാം തമ്മിലെന്താണ്?

പ്രവാസം..ഷാജി രഘുവരന്‍ said...

വ്യവസ്ഥയില്ലാത്ത
ഡിക്ഷ്ണറിത്താളുകളില്‍
ഏതക്ഷരത്തിനു ചുവട്ടില്‍
കാത്തുകിടന്നാലാണ്
ഇനി നമുക്കൊരു
വാക്കനുവദിച്ചു കിട്ടുക..? ......
വാവേ .....ഇഷ്ട്ടമായി ഈ എഴുത്ത് ...
അതെ ശരിയാണ് ...ചില ബന്ധങ്ങള്‍ക്ക് അങ്ങിനെയാണ്
നമ്മുടെ സമുഹത്തില്‍ ..അതൊക്കെ മാറി ..പുതിയ അര്‍ഥങ്ങള്‍ തേടാം ..

രാജേഷ്‌ ചിത്തിര said...

നല്ല വരികള്‍ ചങ്ങാതി

അവ്യക്തത ബാക്കി നില്‍ക്കുന്നുണ്ട്...

വാക്കു മാത്രം ബാക്കിയായവര്‍ എന്തു പറയും...

കാത്തു കിടപ്പിലും കണ്ടെടുപ്പിലും തീരാതിരിക്കട്ടെ..

ആശംസകള്‍

ഹരീഷ് തൊടുപുഴ said...

കൊള്ളാം..!!

വ്യക്തമായ വരികൾ..
ആശംസകളോടെ..

രവി said...

..
അനുവദിച്ച് കിട്ടാനുള്ള വാക്കുകള്‍..
ശരിയാണ്, അതേത്..?
..

വിനോജ് | Vinoj said...

"അവ്യക്തമായ
പെന്‍സില്‍ വരകളില്‍
ജീവനോടെ
കത്തിത്തീര്‍ന്നിട്ടുണ്ടാവാം"

മനോഹരമായ വരികള്‍... ആശംസകള്‍

the man to walk with said...

ishtaayi..
paryaan vakkukittunnilla

സോണ ജി said...

സത്യത്തില്‍
നാം തമ്മിലെന്താണ്?

ഈ വരികള്‍ക്കിടയില്‍ പതുങ്ങിയിരിപ്പാണ്...അതിനുള്ള ഉത്തരം.ഒരു ശ്വാസം മുട്ടല്‍ കാണുന്നുണ്ട്...വാക്കിന്റെ.....അവ്യക്തയുടെ.....എന്നാല്‍ എനിക്ക് മനസിലായി.

ഭാനു കളരിക്കല്‍ said...

vaakkil kaththi nilkunna samasyakal. samasyakal puurnamaakaan agnipuranta vaakkukalumaayi thirichu varika...

Geetha said...

സത്യത്തില്‍
നാം തമ്മിലെന്താണ്?

ഹാ...ഇനിയും മനസിലായില്ലേ ധന്യ കുട്ടി...
അതു തന്നയാണ് !!!

കുഞ്ഞൂസ് (Kunjuss) said...

വ്യവസ്ഥയില്ലാത്ത ഡിക്ഷണറിത്താളിനുള്ളിലെ വാക്കുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകാതിരിക്കട്ടെ ഈ അന്വേഷണം.
നല്ല വരികള്‍.ആശംസകളോടെ....

lakshmi. lachu said...

kollaam..nallavarikal dhannya kutti..

വിനു said...

സത്യത്തില്‍
നാം തമ്മിലെന്താണ്?

ആ ബന്ധത്തെ അന്വേഷിച്ച് കടന്ന് പോയ വരികള്‍
നമ്മള്‍ ആരെന്ന ചോദ്യത്തിന്റെ ഉത്തരമാണ് നല്‍കുന്നത്.

അകലങ്ങളിലേക്ക്
വലിച്ചുകെട്ടിയ
ഒറ്റനൂലിന്റെ
അറ്റങ്ങളില്‍
വലിഞ്ഞുനില്പുണ്ട്
നമ്മള്‍ .

അതുപോലെത്തന്നെയാണ് അവസാനവും. വരികള്‍ തമ്മിലുള്ള ബന്ധം പൂര്‍ണ്ണമല്ല. ആശയത്തില്‍ അവ്യ്ക്തത. അനാവശ്യധൃതി കാണുന്നു.

ആദ്യത്തെ രണ്ട് വരികള്‍ മാറ്റി പുറകെ വരുന്ന വരികളോട് ബന്ധമുള്ള മറ്റെന്തെങ്കിലും വരികള്‍ ചേര്‍ത്തിരുന്നുവെങ്കില്‍ ഇനിയും നന്നാകുമായിരുന്നു.

Manoraj said...

ധന്യ,സ്വരലയത്തിൽ പലവട്ടം ധന്യയെ വായിച്ചിട്ടുണ്ട്. ബ്ലോഗിൽ ആദ്യമായാണ് കമന്റുന്നതെന്ന് തോന്നുന്നു. നല്ല വരികൾ തന്നെ.

ചിതല്‍/chithal said...

കൊള്ളാം.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

നന്നായിരിക്കുന്നു.ഈ കവിതയും

എറക്കാടൻ / Erakkadan said...

ഉത്തരം കിട്ട്യാല്‍ പറയണം ട്ടാ ..നാം തമ്മില്‍ എന്താണ് എന്ന് ... (നാണം വരുന്നു )

ആയിരത്തിയൊന്നാംരാവ് said...

hajar paranju pokunnu pinne varam

o.m.aboobacker said...

hrdyam...........maduram ...dhanyam....................

ഞാന്‍ ഇരിങ്ങല്‍ said...

വായിച്ചു.
ജീവിതമാണല്ലോ കവിത. അതു കൊണ്ട് ജീവിതം എഴുതൂ.
വലിച്ചു കെട്ടിയ നൂലും അറ്റങ്ങളില്‍ വലിഞ്ഞും അല്ലാതെയും ജീവിതത്തെ കോര്‍ത്തെടുക്കുമ്പോള്‍ നല്ല കവിത ജനിക്കുക തന്നെ ചെയ്യും.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍.

Anonymous said...

സത്യത്തില്‍
നാം തമ്മിലെന്താണ്?

പ്രിയ കവേ,
ആരോടാ ഈ ചോദ്യശരം?? ഇതില്‍ ജീവിതം ഇല്ലേ?

പുതു കവിത said...

ധന്യാ...
സമാന്തര രേഖകള്‍ ഒരിക്കലും കൂട്ടി മുട്ടില്ലല്ലോ...
വാക്കുകളുപേക്ഷിച്ചു പോയ ജീവിതത്തെ തിരിച്ചു പിടിക്കാന്‍ ഒരു ശ്രമം നടത്തുക.യാഥാര്‍ഥ്ത്യത്തിന്റെ നേര്‍കാഴ്ച്കള്‍...

സിദ്ധീക്ക് തൊഴിയൂര്‍ said...

അകലങ്ങളിലേക്ക്
വലിച്ചുകെട്ടിയ
ഒറ്റനൂലിന്റെ
അറ്റങ്ങളില്‍
വലിഞ്ഞുനില്പുണ്ട്
നമ്മള്‍ .
ഈ വരികളോട് വല്ലാത്തൊരു അടുപ്പം തോന്നുന്നു..

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം.

MyDreams said...

നല്ല കവിത ....ആശംസകള്‍

Ranjith chemmad said...

അകലങ്ങളിലേക്ക്
വലിച്ചുകെട്ടിയ
ഒറ്റനൂലിന്റെ
അറ്റങ്ങളില്‍
വലിഞ്ഞുനില്പുണ്ട്
നമ്മള്‍ .....
കൊള്ളാം!!!

ഉപാസന || Upasana said...

:-)

Vayady said...

"പറയൂ..സത്യത്തില്‍
നാം തമ്മിലെന്താണ്?"
ഈ ചോദ്യത്തില്‍ തന്നെ എല്ലാമുണ്ടല്ലോ?
നല്ല കവിത.

jayaraj said...

ഒരു നാള്‍ വരും ......................!

കുമാരന്‍ | kumaran said...

വ്യവസ്ഥയില്ലാത്ത
ഡിക്ഷ്ണറിത്താളുകളില്‍
ഏതക്ഷരത്തിനു ചുവട്ടില്‍
കാത്തുകിടന്നാലാണ്
ഇനി നമുക്കൊരു
വാക്കനുവദിച്ചു കിട്ടുക..?

നമിച്ചു..!

Satheesh Sahadevan said...

ujjwalamaayi....

Sapna Anu B.George said...

ഇവിടെ കണ്ടതിലും വായിച്ചതിലും, പരിചയപ്പെട്ടതിലും സന്തോഷം

A.FAISAL said...

എല്ലാ അക്ഷരങ്ങളും വാക്കായിമാറാന്‍ ധന്യയുടെ മുന്നില്‍ കത്തുകിടക്കുകയല്ലേ..!
നല്ല വാക്കുകള്‍..വരികള്‍..!!

ധന്യാദാസ്. said...

ഈ നിസ്സഹായതകളെ തൊട്ടറിഞ്ഞ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി..

സ്നേഹപൂര്‍വ്വം
ധന്യ.

Pranavam Ravikumar a.k.a. Kochuravi said...

Good Dhanya!

Keep Posting!!!

പി എ അനിഷ്, എളനാട് said...

ചോദിച്ചു പോകുന്നു
ഞാനും
................
നല്ല കവിത

indu said...

അല്ലെങ്കില്‍
ചിത്രത്തുന്നല്‍
കാത്തുകിടന്ന
അവ്യക്തമായ
പെന്‍സില്‍ വരകളില്‍
ജീവനോടെ
കത്തിത്തീര്‍ന്നിട്ടുണ്ടാവാം

മനോഹരം ..
പറയാന്‍ മറന്ന വാക്കുകള്‍
അതോ പറയാന്‍ അറിഞ്ഞു കൂടാതതോ
ഓടട്ട നൂലിന്റെ രണ്ടാട്ടത്തുമായി
ഒരു വാക്കില്ലാത്ത സ്നേഹം
നന്നായി

indu said...

അല്ലെങ്കില്‍
ചിത്രത്തുന്നല്‍
കാത്തുകിടന്ന
അവ്യക്തമായ
പെന്‍സില്‍ വരകളില്‍
ജീവനോടെ
കത്തിത്തീര്‍ന്നിട്ടുണ്ടാവാം

മനോഹരം ..
പറയാന്‍ മറന്ന വാക്കുകള്‍
അതോ പറയാന്‍ അറിഞ്ഞു കൂടാതതോ
ഒറ്റ നൂലിന്റെ രണ്ടാട്ടത്തുമായി
ഒരു വാക്കില്ലാത്ത സ്നേഹം
നന്നായി

sandra said...

Words are getting sharper and sharper moving to the end....

ദീപുപ്രദീപ്‌ said...

ശരിയാണ്, പക്ഷെ ആലോചിച്ചുനോക്കൂ, പരതിനോക്കൂ.ആ വാക്ക് കിട്ടും .

ലിഡിയ said...

ഏതക്ഷരത്തിനു ചുവട്ടില്‍
കാത്തുകിടന്നാലാണ്
ഇനി നമുക്കൊരു
വാക്കനുവദിച്ചു കിട്ടുക..?