Jan 28, 2011

കഥയിലൊരു കവിത


















ഒരു വരി കൂടിയെന്ന് പറഞ്ഞ് പറഞ്ഞ്
മുഴുവന്‍ പറയിപ്പിച്ചില്ലേ

കൂട് പൊട്ടിയൊരു മഴ മുഴുവനായി വന്നിട്ടും
കഥയിഴഞ്ഞു നീങ്ങി.
ഉച്ചയെന്ന് വിചാരമില്ലാതെ
നമുക്കൊപ്പം നടന്നുവന്നു.
ഇറക്കങ്ങളില്‍ നെഞ്ചടിച്ച് വീണു.
ഉറക്കത്തിലടുക്കിപ്പിടിക്കാന്‍
കഥയൊരു കവിത തിരഞ്ഞു.

പിറ്റേന്നെപ്പഴോ
തലവഴി പുതച്ചുകിടന്നതിനെ
വീണ്ടും വിളിച്ചുണര്‍ത്തി.

കഥയിലെ രാത്രികള്‍ക്ക്
നമ്മുടേതിനേക്കാള്‍ ദൈര്‍ഘ്യമുണ്ട്.

പുതിയ പകല്‍
പുതിയ വെയില്‍
പഴയ നമ്മള്‍ .

'പകലി'നെ വാക്യത്തില്‍ കയറ്റാനറിയാതെ
ചോദ്യം വിട്ടിറങ്ങിയ
പഴയ പരീക്ഷാക്ലാസിലേക്ക്
അപ്പോഴൊന്നെത്തിനോക്കണമെന്ന് തോന്നി.

കഥയിലൊരു ട്വിസ്റ്റിന്
രാത്രിയെയും പകലിനെയും
കുറച്ചു നേരത്തേക്ക്
പരസ്പരമൊന്നു മാറ്റുകയാണ്.

മലകള്‍ക്കിടയിലേക്ക് നൂഴ്ന്നുകയറിയ സൂര്യന്‍
വളരെപ്പെട്ടെന്ന് കതകടച്ച് തിരികെ നടന്നു.

ഏകാന്തതയിലേക്കിറങ്ങിവന്നതുപോലെ
കഥയിലൊരു ചുമ
കൊത്തിവെച്ച ക്ലോക്കുകളുടച്ചുകളഞ്ഞു.

പകലൊക്കെ കറുത്തുപോയെന്നെഴുതിവെച്ച്
അതേ ക്ലാസ്റൂമില്‍ നിന്നിറങ്ങിവരുന്നവരെ
നമ്മളറിഞ്ഞേക്കുമോ .?

കഥയവസാനിക്കും വരെ
ഇരുട്ടും കടങ്കഥകളും
നടുവൊടിഞ്ഞ ചോദ്യങ്ങളും
ധൈര്യമായി തുണിയുടുത്തുനടക്കട്ടെ!

32 comments:

Manoraj said...

കവിതയെ വിലയിരുത്താന്‍ വലിയ കഴിവില്ല. കവിതയില്‍ കവിതയുണ്ടെന്ന് മനസ്സിലായി. ഒരു കഥയും.

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം നല്ല കാഴ്ച്ചകളാണ് കേട്ടൊ

പ്രവാസം..ഷാജി രഘുവരന്‍ said...

പഴയ നമ്മള്‍ .....
പകലൊക്കെ കറുത്തുപോയെന്നെഴുതിവെച്ച്
അതേ ക്ലാസ്റൂമില്‍ നിന്നിറങ്ങിവരുന്നവരെ
നമ്മളറിഞ്ഞേക്കുമോ .?
വാവേ ...നന്നായിരിക്കുന്നു
ഈ വായനക്ക് ഒരു വ്യതസ്ത തോന്നി

പട്ടേപ്പാടം റാംജി said...

പുതിയ പകല്‍
പുതിയ വെയില്‍
പഴയ നമ്മള്‍ .

ചില കാഴ്ചകള്‍.
ഇഷ്ടായി.

സാബിബാവ said...

അതാണല്ലോ കവിതക്കും കഥയ്ക്കും നമ്മള്‍ കൊടുക്കേണ്ടത്
കവിതയിലൂടെ പറഞ്ഞ കഥ നന്നായി

ശ്രീകുമാര്‍ കരിയാട്‌ said...

ഒരു തര്‍ക്കവുമില്ല. ധന്യയുടെ കവിതയില്‍ ഒരു പുതിയ വഴി തെളിഞ്ഞുവരുന്നുണ്ട്.ഇനിയും ധാരാളം കവിതകള്‍ എഴുതൂ..

yemjebee said...

Blog kanunnu.kavitha kanunnu.eshtam...wishes. mujeebperumparamb

veliyan said...

ഒരു വരി കൂടി എന്ന് കരുതുമ്പം എല്ലം പറയുകയാണല്ലോ!

palmland said...

kollallo.....nannayirikkunnoo......
puthiya veil
pazhaya nammal.......

Anonymous said...

എന്തൊക്കെ മാറിമറഞ്ഞാലും നമ്മൾ പഴയതു തന്നെയല്ലെ.. പകലൊക്കെ കറുത്തുപോയെന്നെഴുതിവെച്ച്
അതേ ക്ലാസ്റൂമില്‍ നിന്നിറങ്ങിവരുന്നവരെ
നമ്മളറിഞ്ഞേക്കുമോ .?
നല്ല വരികൾ ആശംസകൾ..

mini//മിനി said...

കവിത ഇഷ്ടപ്പെട്ടു.

ആളവന്‍താന്‍ said...

എനിക്കെന്തോ എല്ലാം അങ്ങോട്ട്‌ മനസ്സിലായില്ല. പക്ഷെ, മുകളിലെ അഭിപ്രായങ്ങളില്‍ നിന്നും ഒന്ന് മനസ്സിലായി. ഒരു നല്ല കഥയുള്ള കവിതയാണ് ഞാനും വായിച്ചത് എന്ന്.

ബിഗു said...

കഥയവസാനിക്കും വരെ
ഇരുട്ടും കടങ്കഥകളും
നടുവൊടിഞ്ഞ ചോദ്യങ്ങളും
ധൈര്യമായി തുണിയുടുത്തുനടക്കട്ടെ!


അഭിനന്ദനങ്ങള്‍

അഭി said...

നന്നായിട്ടുണ്ട്

ആശംസകള്‍

A. C. Sreehari said...

kavitha vaayicchu
dhanyanayiiiiiiii
dhanyavaad....

ബെന്യാമിന്‍ said...

ധന്യ, നന്നായിരിക്കുന്നു. ഇനിയും എഴുതുക. ധാരാളമല്ല, വല്ലപ്പോഴും..

നന്ദു കാവാലം said...

കഥയിലെ രാത്രികള്‍ക്ക്
നമ്മുടേതിനേക്കാള്‍ ദൈര്‍ഘ്യമുണ്ട്.ശരിയാണ്. രാത്രികള്‍ക്കു നീളം കൂടട്ടെ ഇനിയും. നിശ്ശയ്ദതയുടെ ശബ്ദം ചിലപ്പോള്‍ അരോചകമാകാറുണ്ട്. അങ്ങനെ വരുമ്പോള്‍ ആശ്വാസത്തിനായി ഇത്തരം ശരങ്ങള്‍ പാഞ്ഞു വരും

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പഴയ നമ്മില്‍ നിന്നും പുതിയ ആശയങ്ങള്‍..
ഭാവുകങ്ങള്‍

ഭാനു കളരിക്കല്‍ said...

ഇത്തരം ഒരു കവിതകൊണ്ട്‌ താങ്കള്‍ ഉദ്ദേശിക്കുന്നതെന്താണെന്നു സ്നേഹത്തോടെ ചോദിക്കട്ടെ.
മൌലികമായ രചനകളില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞാല്‍ എന്നോട് ഇടയുകയില്ലല്ലോ
എന്റെ വാക്ക് മോശമായെങ്കില്‍ അറിവില്ലായ്മയായി ക്ഷമിക്കുക.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ആശയം വേണ്ടത്ര വ്യക്തമായില്ല. അതിനാല്‍ അഭിപ്രായപ്രകടനം അസ്ഥാനത്താകുമോ എന്ന് ആശങ്ക

പാവപ്പെട്ടവൻ said...

തന്റേതായ മേഖലയിൽ ഒരു ഇരിപ്പിടം ഉണ്ടാക്കുക എന്നതാണ് ഒരു എഴുത്തുക്കരന്റെ മുഖ്യമായുള്ള ലക്ഷ്യം. ഒരു പക്ഷെ ഇവിടെ ധന്യയും അത്തരതിലുള്ള ഒരുശ്രമം നടത്തിയതു നന്നായി .വളരെ നല്ലകവിതകൾ എഴുതാൻ ഒരു പക്ഷെ ധന്യക്കു കഴിഞ്ഞേക്കും എന്നു എനിക്കു തൊന്നുന്നു.ആശംസകൾ

asmo puthenchira said...
This comment has been removed by the author.
asmo puthenchira said...

kavithayil katha alinju pokunnu. ashamsakal.

SUJITH KAYYUR said...

naduvodinja chodyangal...

SHYLAN said...

സന്തോഷമായി..ലുട്ടാപ്പീ!!
നിന്റെ മികച്ച കവിതകളില്‍ ഒന്നാണിത്.

വിജയലക്ഷ്മി said...

ആശയം കൊള്ളാം ...കവിതയും.

എസ്‌.കലേഷ്‌ said...

dhanya
puthya lokam ulla kavitha..ne nannayezhuthu...inium

Sidheek Thozhiyoor said...

ആശയം വളരെ ഇഷ്ടപ്പെട്ടു ..
പറയാന്‍ ഒരല്‍പം കൂടി ബാക്കിയില്ലേ ?

വി കെ ബാബു said...

കവിതയുണ്ട്.കഥയുള്ള കവിത.

Satheesh Sahadevan said...

changing horizons....kanditu kurachaayi....ezhuthoo....athil pakuthi snehikkoooo....

Anish said...

Varietik vendiyulllaa dedication.... I will appreciate u... Iniyum pratheekshayodee...

anish

Anonymous said...

nalla kavitha....aasamsakal