Feb 16, 2011

കാല്‍പ്പാടുകളില്ലാത്ത വീട്













ഇവിടെ ചിലര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
കയറാതെ പോവാണോ..?

കാറ്റ്
എത്രവട്ടം
ഇതേ ചോദ്യത്തെ
ഒക്കത്തെടുത്ത്‌ പോയിട്ടുണ്ടാവും.

കേള്‍ക്കുമ്പോള്‍
പരസ്യമായൊരു ശൂന്യത നിറച്ച് 
ഇടയ്ക്കിടെയ്ക്കിവ
മുഖം കറക്കി നോക്കും.

ചുവന്നുചുവന്ന് കറുത്തുപോയ ചുണ്ടുകളും
കറുത്തുകറുത്ത് ചുവന്ന കണ്ണുകളും
ചുളിവുകളുള്ള നെറ്റിയും
വേണമെങ്കില്‍ സങ്കല്പ്പിച്ചോളൂ..
ഉണക്ക് പിടിച്ച കൈതക്കാട്ടില്‍
കാല്പ്പാടുകളില്ലാത്ത വീട്,
ഒഴിഞ്ഞ അയ,
നിലം പറ്റെയൊരു കിണര്‍ :

ക്യാന്‍വാസില്‍
വ്യക്തമായും കാണാന്‍ പാകത്തില്‍
തെളിഞ്ഞുകഴിയുമ്പോള്‍
ശബ്ദത്തിലേക്ക് മടങ്ങിവരണം.

ശബ്ദത്തിനും ശരീരമുണ്ടാവണം.
ഇത് പെണ്ണിന്റേത് തന്നെ.

കിട്ടുന്നില്ലേ
മുടിയറ്റത്തൊരു
മുല്ലപ്പൂമണം.

ഞാനാലോചിക്കുന്നത് അവളെപ്പറ്റിയല്ല.
അവളുടെ ചോദ്യവുമല്ല.

പുതിയ കൈതക്കാടുകളിലേക്ക്
ഓരോവട്ടവും
ഒളിച്ചുപോവുന്നവരെക്കുറിച്ചാണ്.

ആരുടെയെങ്കിലും
മുഖഛായയുണ്ടോയെന്ന്.

15 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഉണക്ക് പിടിച്ച കൈതക്കാട്ടില്‍
കാല്പ്പാടുകളില്ലാത്ത വീട്,
ഒഴിഞ്ഞ അയ,
നിലം പറ്റെയൊരു കിണര്‍

ശ്രീജ എന്‍ എസ് said...

കാറ്റ്
എത്രവട്ടം
ഇതേ ചോദ്യത്തെ
ഒക്കത്തെടുത്ത്‌ പോയിട്ടുണ്ടാവും.

മനോഹരം

Anonymous said...

ബിനീഷ് പുതുപ്പണത്തിന്റെ 'കൈതക്കാട്ടിലെ കവിത' ഓര്മ വരുന്നു.

കൈതക്കടുകളിലേക്ക് ഒളിഞ്ഞു പോകുന്നവര്‍ക്ക് മുന്നില്‍ മറ്റൊരു കൈതക്കാടു ഉണ്ടായേക്കാം... കൈതയെന്നാല്‍ അങ്ങനെയാണല്ലോ!

ചുവന്നുചുവന്ന് കറുത്തുപോയ ചുണ്ടുകളും
കറുത്തുകറുത്ത് ചുവന്ന കണ്ണുകളും
അറിയുന്നുണ്ടോ ഈ വഴി കാല്‍പാടുകള്‍ ബാക്കി വയ്ക്കാതെ പോയവളെ ?

ഉപാസന || Upasana said...

നൈസ്...
:-)

ചിത്ര said...

ശബ്ദത്തിനും ശരീരമുണ്ടാവണം.ഇത് പെണ്ണിന്റേത് തന്നെ..

Muralee Mukundan , ബിലാത്തിപട്ടണം said...

ക്യാന്‍വാസില്‍
വ്യക്തമായും കാണാന്‍ പാകത്തില്‍
തെളിഞ്ഞുകഴിയുമ്പോള്‍
ശബ്ദത്തിലേക്ക് മടങ്ങിവരണം.

ശബ്ദത്തിനും ശരീരമുണ്ടാവണം.
ഇത് പെണ്ണിന്റേത് തന്നെ.

എസ്‌.കലേഷ്‌ said...

ധന്യാ..
നല്ല ചിത്രഭാഷ..
നല്ല കവിതയും..
പെണ്ണ്‌ കവിതയിലേക്ക്‌ വരുന്നത്‌
ആകാംക്ഷയോടെ വായിച്ചു.

ശബ്ദത്തിനും ശരീരമുണ്ടാവണം.
ഇത് പെണ്ണിന്റേത് തന്നെ.
കിട്ടുന്നില്ലേമുടിയറ്റത്തൊരുമുല്ലപ്പൂമണം.
ഇഷ്ടപ്പെട്ടു

ഒരില വെറുതെ said...

നിശബ്ദതയുടെ അറ്റത്തൊരിടം കണ്ണില്‍.
അവിടാരുമില്ല. ഈ വരികളല്ലാതെ.

jayaraj said...

pala mukhangal oru pakshe minni maranjekkaam........!

SUJITH KAYYUR said...

ashamsakal

ഷാജി അമ്പലത്ത് said...
This comment has been removed by the author.
Ronald James said...

നല്ല കവിത

Jidhu Jose said...

nice

സന്തോഷ്‌ പല്ലശ്ശന said...

കുറെ നല്ല ബിംബങ്ങള്‍ വാഗ്മയങ്ങള്‍....

koodaarangal said...

nunacheeeeeeeeeeee