Apr 4, 2011

ആ മരം ഈ മരം













രത്തെക്കുറിച്ചുതന്നെ പറയുമ്പോള്‍ 
മറ്റൊന്നും വിചാരിക്കരുത്.
പിന്നാമ്പുറങ്ങളിലേക്ക് വേരുകളിറങ്ങി
മരമായിത്തീരുമോ എന്ന
സംശയം കൊണ്ടാണ്.

വളരെവളരെപ്പതുക്കെയാണത്.
ഓരോ ദിവസവും
ഓരോ നാരുകള്‍ മാത്രമുണ്ടായി
ഒട്ടുമറിയിക്കാതെ.

കഴുത്തിന്റെ നിറത്തിലേക്കും കനത്തിലേക്കും
ശരീരം ഒഴുകിയിറങ്ങി.
കൈകള്‍
രണ്ടു മുഴുച്ചില്ലകളെയും
പത്തു ചെറുചില്ലകളെയും പ്രസവിച്ചു.

ചുവട്ടില്‍
ഒന്നിരിക്കാന്‍ പാകത്തില്‍ തണലുമായി.

ഉമ്മറത്തേക്കോടിപ്പോകുന്ന തിളച്ച വെള്ളം
ഇടയ്ക്കിടെ കാല്‍ തെറ്റി വീഴും -
ചുവട്ടില്‍ത്തന്നെ.

നേരത്തോടു നേരം തിളച്ചുതന്നെ കിടക്കുമത്.
പറന്നുയരാനോ 
നനഞ്ഞിറങ്ങാനോ ആവാതെ.

എന്നിട്ടും 
അതേ ചൂടിന്റെ ഞരമ്പുകളോടി 
പൂവെന്നു തോന്നിക്കുമൊരു ചുവന്നയില.

കണ്ണുകള്‍ക്ക്‌
ഇത്

പൊ
ഴി
യും
കാ
ലം.

29 comments:

Umesh Pilicode said...

മരത്തെക്കുറിച്ചുതന്നെ പറയുമ്പോള്‍
മറ്റൊന്നും വിചാരിക്കരുത്.


നന്നായി ധന്യാ....

ജസ്റ്റിന്‍ said...

ശരിയായ അര്‍ത്ഥത്തില്‍ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മറ്റൊന്നും വിചാരിക്കരുത്.

സന്തോഷ്‌ പല്ലശ്ശന said...

ശൂന്യതയില്‍ നിന്ന്
ഒരു കവിത ഉരുവം കൊള്ളുന്നത് ഇങ്ങിനെയാണ് എന്ന് മനസ്സിലായി...

എന്നാലും 'പത്തു മുഴുച്ചില്ലകളേയും പത്തു ചെറു ചില്ലകളേയും പ്രസവിച്ച്.... ചുവട്ടില്‍ ഒന്നിരിക്കാന്‍ പാകത്തില്‍ ഒരു തണലു തീര്‍ത്ത മരം എനിക്കേറെ പരിചിതമായത്-എന്റെ വീട്ടുമുറ്റത്തേത്.......

കവിത നന്നു എന്ന് പറഞ്ഞ് ധന്യയുടെ വഴി തെറ്റിക്കുന്നില്ല

K G Suraj said...

ഒത്ത ഒരു മരം ...

ചന്തു നായർ said...

കണ്ണുകള്‍ക്ക്‌ഇത്
ഇലപൊഴിയുംകാലം.

പ്രവാസം..ഷാജി രഘുവരന്‍ said...

ഇത്




പൊ
ഴി
യും
കാ
ലം.

jayaraj said...

puthiya vasanthathe varavelkkaan...

nannayirikkunnu.

samayam kittumpol athuvazhi varumallo.

http://niracharthi-jayaraj.blogspot.com

ബെഞ്ചാലി said...

മറ്റൊന്നും വിചാരിക്കരുത് :)

keraladasanunni said...

കവിതയും പടവും ഇഷ്ടപ്പെട്ടു.

naakila said...

Dhanya Nalla Kavitha

സൈനുദ്ധീന്‍ ഖുറൈഷി said...

കവിത നന്നായി.
വേരുകള്‍ ഉള്ള മരമാവുന്നത് ശുഭസൂചകമാണ്. വേരുകള്‍ ഇല്ലാതാവുമ്പോഴാണ് ഒരു സംസ്കാരത്തിന്‍റെ തന്നെ നിലനില്പ് ചോദ്യം ചെയ്യപ്പെടുന്നത്.

ഒരില വെറുതെ said...

ഇലപൊഴിയുംകാലം.

വീകെ said...

ആശംസകൾ...

Abdulkalam.U.A said...

ഇല പൊഴിയും കാലം.... സുഖമുള്ള കവിത.....

രാജേഷ്‌ ചിത്തിര said...

-:)

വി കെ ബാബു said...

മരങ്ങളെ ക്കുറിച്ചുള്ള സംസാരം
മഹാപാതകങ്ങളെക്കുറിച്ചുള്ള മൗനം ഉള്‍ക്കൊള്ളുന്നു?

Sujeesh said...

എന്നാലും ഈ മരച്ചുവട്ടിൽ നീ ഇപ്പോൾ ധന്യയാവഞ്ഞതെന്തേ?

Off Title
ലതീഷിന്റെ ഒരു കവിതയുണ്ട് ആമരമീമരം, കണ്ടിട്ടുണ്ടോ?

mukthaRionism said...

കൊള്ളാം.

Manoraj said...

നല്ല വരികള്‍ ധന്യ..

Unknown said...

:)

padmachandran said...

നന്നായോ ...................................

K@nn(())raan*خلي ولي said...

dear,
ur blog looks cute.
amazing!

shefy said...

നന്നായിട്ടുണ്ട് !!!!!!!!!

ധന്യാദാസ്. said...

Thank you all for your valuable feedback..

kaviurava said...

കവിതയെ കുറിച്ചുതന്നെ പറയുമ്പോള്‍
മറ്റൊന്നും വിചാരിക്കരുത് മനസ്സിലേക്ക്
വരികള്‍ പടരുമ്പോള്‍ നന്നായിടുണ്ട്
കവിത എന്ന് തന്നെ,


യും .ധന്യാ..................

പൈമ said...

dhanya hai good words njan i am new blogger
pls pradeeppaima.blogspot

Vp Ahmed said...

മരവും കവിതയും അസ്സലായി

ജെ പി വെട്ടിയാട്ടില്‍ said...

കവിതാസ്വാദനം എനിക്ക് വശമില്ല, ചെറുതാണെങ്കിലും കൊള്ളാം.

greetings from trichur

ഭാനു കളരിക്കല്‍ said...

വളരെ നാളുകള്‍ക്കു ശേഷം മനസ്സുരുക്കുന്ന ഒരു കവിത വായിച്ചു. നന്ദി.