Feb 11, 2012

ഡിസംബര്‍ ഏത് കലണ്ടറിലാണ് ?



















മൌനത്തിന്റെ അടയാളങ്ങളില്‍

കടല്‍ മരണപ്പെടുന്നു.

തീ ചവയ്ക്കുന്ന പെണ്ണുങ്ങള്‍ 
അവരുരച്ചുവെളുപ്പിച്ച തിരകള്‍ ;
എല്ലാമൊലിച്ചുപോകുന്നു. 

മഴക്കാടുകളെ പിഴുതെറിഞ്ഞ ഒച്ചയുടെ വിത്തുകളില്‍
കൊള്ളിച്ചൊന്നു  തുപ്പി,
തുഴകള്‍ 
തുരുമ്പെടുക്കാത്ത വെയിലില്‍ തുറിച്ചിരിക്കുന്നു.
'മഞ്ഞവെളിച്ചം മഞ്ഞവെളിച്ച'മെന്ന് 
വളയറ്റങ്ങളിലീണം കൊരുത്ത് 
വൈകുന്നേരങ്ങള്‍ വലിയ കൊതുകുകളാകുന്നത്
നോക്കിത്തിളങ്ങുന്നു മിന്നാമിനുങ്ങുകള്‍ .

ഇടത്തേ കാല്‍മുട്ടില്‍ നിന്ന്
ജീവന്‍ ചുരണ്ടിയെടുത്തുകൊണ്ടിരുന്നു  
ഓപ്പറേഷന്‍ തിയേറ്ററുകള്‍
മൈലാഞ്ചിപ്പച്ചയില്‍ കുളിച്ചുകയറി. 
അലര്‍ച്ചയിലുടഞ്ഞ ബള്‍ബുകളില്‍
വെളിച്ചത്തിന്റെ യുഗങ്ങള്‍  പ്രതിഫലിച്ചുകിടന്നു. 

അനന്തതയിലെ ഇരുമ്പുതൂണുകളില്‍ 
വലിച്ചുകെട്ടിയിരുന്ന പകല്‍
നടുവെപ്പിളര്‍ന്ന്  രണ്ടറ്റങ്ങളിലേക്ക് മടങ്ങി. 

തിട്ട കെട്ടാത്ത ശബ്ദങ്ങളില്‍
ഭാഷ 
എല്ലാ രാജ്യങ്ങളിലേക്കും 
വിവര്‍ത്തനം ചെയ്യപ്പെട്ടു. 

ആശുപത്രി,
ഗ്രാമത്തിന്റെയും നഗരത്തിന്റെയും
തൂക്കുപാലങ്ങളെ പിന്നിലാക്കി
കടല്‍ത്തീരത്തേക്കോടി. 

വലയറ്റങ്ങളില്‍ നിന്ന് കുരുക്കുകളഴിഞ്ഞുവന്ന് 
മിന്നാമിനുങ്ങുകള്‍ 
നെഞ്ചിനു മേല്‍ മഞ്ഞവട്ടം വരച്ചു.

നമ്മളിപ്പോള്‍  
ഏത് യുഗത്തിലാണ്..?

14 comments:

പ്രവാസം..ഷാജി രഘുവരന്‍ said...

മൌനത്തിന്റെ അടയാളങ്ങളില്‍
കടല്‍ മരണപ്പെടുന്നു.

നമ്മളിപ്പോള്‍ ഏത് യുഗത്തിലാണ്.............

Manoraj said...

ഒന്നറിയാം ധന്യ.. ഈ യുഗം അത്ര നല്ലതല്ല.. ഈ യുഗത്തിലെ കലണ്ടറിലെ മാസങ്ങള്‍ ഒന്നും മനുഷ്യന് ഇണങ്ങുന്നതുമല്ല.. മൃഗവാസനയാണ് എവിടെയും..

ശ്രീകുമാര്‍ കരിയാട്‌ said...

ഇവിടെ എവിടേയോ ഞാന്‍ ഫ്രിഡാ കാലോയെ കാണുന്നൂ. ധന്യാ.. മിഠായിപ്രായം കഴിയുന്തോറും നിന്റെ കവിതകള്‍ കൂടുതല്‍ കരുത്തുറ്റതാകുന്നു. ഈ മനോനില നിലനിര്‍ത്തുക... അഭിനന്ദനങ്ങള്‍!!!!!!!!!!!

asmo puthenchira said...

കാലം മാറിയെതുന്ന കൌതുകങ്ങള്‍ , കവിതയില്‍ സമ്പുഷ്ടം.

Umesh Pilicode said...

നമ്മളിപ്പോള്‍ ഏത് യുഗത്തിലാണ്..? :))

Muralee Mukundan , ബിലാത്തിപട്ടണം said...

നമ്മളിപ്പോൾ കലിയുഗത്തിലാണല്ലോ..
അതുകൊണ്ടെല്ലെയിതെല്ലാം...

ചന്തു നായർ said...

അല്ലാ.....നമ്മളിപ്പോൾ ഏത് യുഗത്തിലാണു.

Fousia R said...

തിട്ട കെട്ടാത്ത ശബ്ദങ്ങളില്‍
ഭാഷ
എല്ലാ രാജ്യങ്ങളിലേക്കും
വിവര്‍ത്തനം ചെയ്യപ്പെട്ടു.

അതുകൊണ്ട് നമ്മള്‍ ഏത് യുഗത്തിലാണെന്നാല്ലാ
ഏത് യുഗമാണ്‌ നമ്മളില്‍ എന്നാണെനിക്ക് വേവലാതി

മനോജ് കുറൂര്‍ said...

ധന്യ, വളരെ നന്നായി. ആശംസകള്‍!

Saheer Majdal said...

കലികാല യുഗത്തില്‍ന്റെ ഓര്‍മ്മ പ്പെടുതലുകള്‍ ആണോ...വരികള്‍...........;;;?

khaadu.. said...

തഴക്കം വന്ന എഴുത്ത്....

തുടരുക...

Unknown said...

വരാനല്പ്പം വയ്കി.... എല്ലാകവിതകളും പോലെ.... വരികള്‍ അത്ഭുദപ്പെടുത്തുന്നു...

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu...... aashamsakal..... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.........

Unknown said...

അപരിചിതങ്ങളുടെ ഏതോ ഒരു യുഗം

ആശംസകള്‍
http://admadalangal.blogspot.com/