ഇത് വെറും വാക്കല്ല എന്റെ വിശ്വാസത്തി-
ലെഴുതിപ്പിടിപ്പിച്ച നിത്യസത്യം
ആവര്‍ത്തനങ്ങളില്‍ ഉള്ളുനൊന്തെപ്പഴോ
താനേയുതിര്ന്ന മുറിപ്പാടുകള്‍
സ്വന്തമല്ലെങ്കിലും എത്രയോ ശബ്ദങ്ങള്‍
എന്നും മുഴക്കേണ്ട ഭാഗ്യശൂന്യന്
നീണ്ട പ്രസംഗ വിഴുപ്പുകളത്രയും
ചര്ദ്ദിച്ചുതുപ്പാന് തലയെഴുത്തുള്ളവൻ
കപടകാഷായങ്ങള് വാത്സ്യായനന്റെ വാക്-
ചതുരതയോടെ തിളങ്ങി നിന്നീടവേ
മതിലുകള്‍ കെട്ടി മനസ്സ് പകുത്തവര്‍
സൗഹാര്ദ്ദഗീതികള് പാടാനൊരുങ്ങവേ
കള്ളരാഷ്ട്രീയക്കുറുക്കന്റെ തൊണ്ടയില്‍
സത്യസമത്വ മന്ത്രങ്ങള്‍ പിറക്കവേ
ദുര മൂത്തു സകലം നശിപ്പിച്ചവര്‍ നാല് -
ക്കവലയില്‍ സുവിശേഷമോതിത്തകര്ക്കവേ
അക്ഷരത്തീനികളെന്നു നടിപ്പവര്‍
ആകെ കൊടുമ്പിരി കൊള്ളുന്ന നേരത്ത്
നാവില്‍ നിറയും ചവര്‍പ്പുകള്‍ -ആരെയും
കൂസാതെ ശക്തം വിളിച്ചുകൂവുമ്പൊഴും
മലയാളമറിയാത്ത മമ്മിമാര്‍ നാടിന്റെ-
നഷ്ടസംസ്കാരത്തില് നെടുവീര്‍പ്പിടുമ്പോഴും
ഒക്കെയും പേറിത്തളരുമെന് വേദന
മൌനമായ് നീളുന്നു കല്പാന്തകാലവും
അസ്ഥിത്വമില്ലാത്ത ആജ്ഞാനുവര്‍ത്തിയായ്
ജന്മം ചുമക്കാന്‍ ചുമതലപ്പെട്ടവന്‍ ...
3 comments:
i liked ur theme and the style in this..gud one..
ഒക്കെയും പേറിത്തളരുമെന് വേദന
മൌനമായ് നീളുന്നു കല്പാന്തകാലവും
അസ്ഥിത്വമില്ലാത്ത ആജ്ഞാനുവര്‍ത്തിയായ്
ജന്മം ചുമക്കാന്‍ ചുമതലപ്പെട്ടവന്‍ ...
അസ്ഥിത്വം താങ്കളുടെ ബ്ലോഗ് ആണ് ..അതിനു നെടു വീര്‍പ്പുകളെ ആരവങ്ങള്‍ ആക്കാന്‍ ഉള്ള കഴിവുണ്ട് ..ഭാവുകങ്ങള്‍ പ്രിയ സുഹൃത്തേ ..
thank u 4 reading friends..
Post a Comment