Mar 23, 2010

കവിയാകുന്നത്..

പ്രണയത്തെക്കുറിച്ചെഴുതിയപ്പോള്‍
പൈങ്കിളിയെന്നു പുച്ഛിച്ചു
വിപ്ലവത്തെ വരച്ചിട്ടപ്പോള്‍
കാലഹരണപ്പെട്ടതെന്നു വിധിയെഴുതി

അധിനിവേശക്കഴുകന്മാരുടെ
ചിറകരിഞ്ഞത്
ഗുരുത്വമില്ലായ്മയെന്നു പറഞ്ഞത്
കയ്യൂരിലെ ഇടവഴികളിലൊന്നില്‍

ചുട്ടു പഴുത്ത ഭൂമിക്ക്
നഷ്ടകാലത്തിന്റെ നനുത്തകവിതകള്‍
പുതുജീവന്‍ നല്‍കാത്തത്
കവിതയുടെ പരാജയമല്ലെന്നു
സ്വയമാശ്വസിച്ചു പിന്‍വാങ്ങി

നിശ്ചലതയുടെ വിരിപ്പുകള്‍ മാറ്റി,
അഴുകിയടിഞ്ഞ സാരിത്തലപ്പുകളില്‍
വിദഗ്ദര്‍ കണ്ടെത്തിയ
വിരലടയാലങ്ങളുടെ മറപറ്റി
വികൃതഭാഷയിലെഴുതിയത്
'കവിത'യെന്നു പറഞ്ഞഭിനന്ദിക്കവേ
എന്നിലെ കവി മരിച്ചിരുന്നു...

3 comments:

ഹന്‍ല്ലലത്ത് Hanllalath said...

ഉത്തരാധുനിക,
അത്യന്താധുനിക കവികള്‍ക്കൊരു കൊട്ടുണ്ടല്ലൊ കവിതയില്‍..
:)

മൊത്തത്തില്‍ കൊള്ളാം...
ആശംസകള്‍...

Umesh Pilicode said...

നിശ്ചലതയുടെ വിരിപ്പുകള്‍ മാറ്റി,
അഴുകിയടിഞ്ഞ സാരിത്തലപ്പുകളില്‍
വിദഗ്ദര്‍ കണ്ടെത്തിയ
വിരലടയാലങ്ങളുടെ മറപറ്റി
വികൃതഭാഷയിലെഴുതിയത്
'കവിത'യെന്നു പറഞ്ഞഭിനന്ദിക്കവേ
എന്നിലെ കവി മരിച്ചിരുന്നു...


കൊള്ളാം ആശംസകള്‍
:-)

Anonymous said...

നന്നായി മാഷെ.........